Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2023 7:36 AM GMT Updated On
date_range 5 Sep 2023 7:36 AM GMTജെയ്കിന്‍റെ ഭാര്യയുടെ പരാതിയിൽ ‘ഫാന്‍റം പൈലി’ ഫേസ്ബുക്ക് പേജ് അഡ്മിനെതിരെ കേസ്
text_fieldsbookmark_border
കോട്ടയം: സൈബർ ആക്രമണത്തിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ കേസെടുത്തു. ‘ഫാന്‍റം പൈലി’ എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിനെ പ്രതിയാക്കിയാണ് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി 509, കേരള പൊലീസ് ആക്ട് 119, 120 വകുപ്പുകൾ പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോട്ടയം എസ്.പിക്ക് ഗീതു പരാതി നൽകിയത്. ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക് സി. തോമസ് സഹതാപ വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന തരത്തിലായിരുന്നു അധിക്ഷേപം.
ഒമ്പത് മാസം ഗർഭിണിയായ തന്നെ 'ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ' എന്ന് പരിഹസിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ഗീതു പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story