വിരമിക്കാനിരിക്കെ ജയിൽ മേധാവിക്ക് വിദേശയാത്രക്ക് അനുമതി
text_fieldsതിരുവനന്തപുരം: അടുത്തമാസം വിരമിക്കാനിരിക്കെ ചട്ടങ്ങൾ ലംഘിച്ച് ജയിൽ മേധാവി സുദേഷ്കുമാറിന് വിദേശയാത്രക്ക് സർക്കാർ അനുമതി. കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ ജയിൽ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാനാണ് യാത്ര. ഒക്ടോബർ 30നാണ് സുധേഷ് കുമാർ വിരമിക്കുന്നത്.
രണ്ട് വർഷമെങ്കിലും സർവിസ് ശേഷിക്കുന്നവരെയേ പരിശീലനത്തിനും പഠനങ്ങൾക്കും വിദേശത്ത് അയക്കാവൂയെന്നാണ് മാർഗനിർദേശം. ജയിൽ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാൻ വിദേശത്തെ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. ഇവിടെനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ പരിഷ്കാരങ്ങളായി നടപ്പാക്കുകയും വേണം. അടുത്തമാസം വിരമിക്കുന്ന സുധേഷ് കുമാറിന് ഇതെല്ലാം സാധിക്കുന്നതെങ്ങനെയെന്നാണ് വിമർശകർ ചോദിക്കുന്നത്. സുദേഷ് കുമാറിന് പകരം ജയിൽ വകുപ്പിലെ ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ ഇതിന് നിയോഗിക്കാമായിരുന്നെന്ന അഭിപ്രായവും ഉയരുന്നു. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ എന്ന സ്ഥാപനമാണ് സുദേഷ്കുമാറിന്‍റെ യാത്രാ ചെലവ് വഹിക്കുന്നത്. ദക്ഷിണേന്ത്യൻ സർക്കാറുകളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
സുദേഷ്കുമാറുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കെയാണ് ഈ യാത്ര. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് അനുമതി നൽകിയ സാഹചര്യത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.