മേധാവിക്ക് മലയാളം വായിക്കാനറിയില്ല; ഹവില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ജയിൽ വകുപ്പിലെ സുപ്രധാന കാര്യങ്ങളില്‍പ്പോലും ഇടപെടുന്നുവെന്ന്
text_fieldsതിരുവനന്തപുരം: ജയില്‍ വകുപ്പില്‍ ഭരണസംവിധാനം താറുമാറാകുന്നതായി ആക്ഷേപം. വകുപ്പുമേധാവിയുടെ പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസറുടെ (പി.എസ്.ഒ) മേല്‍നോട്ടത്തിലാണ് ഭരണമെന്നാണ് പരാതി ഉയരുന്നത്. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
നിലവില്‍ എസ്.എ.പി ക്യാമ്പിലെ ഹവില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വര്‍ഷങ്ങളായി ജയില്‍മേധാവിയോടൊപ്പമുള്ളത്. ഇദ്ദേഹം വകുപ്പിലെ സുപ്രധാന കാര്യങ്ങളില്‍പ്പോലും ഇടപെടുന്നുണ്ടത്രേ. ഇതിന്‍െറ ഭാഗമായി ജയില്‍ സൂപ്രണ്ട്, ഡി.ഐ.ജി, ഐ.ജി എന്നിവര്‍ കണ്ടുവരുന്ന ഫയലുകള്‍പോലും കാണുകയും ചെയ്യുന്നു. മേധാവിക്ക് മലയാളം വായിക്കാനറിയില്ലാത്തതിനാലാണ് ഇതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, ഇത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വകുപ്പ് ഉന്നതര്‍ പറയുന്നു.
തടവുകാരുടെ പരോള്‍, വിടുതല്‍ ഉള്‍പ്പെടെ സര്‍ക്കാറില്‍നിന്നുള്ള സുപ്രധാന രേഖകള്‍പോലും പി.എസ്.ഒ കാണുന്നത് ചട്ടവിരുദ്ധമാണ്. മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍ പലരും ജോലിക്കിടെ പോകുന്നതും പതിവാണത്രെ. ഇതോടെ വകുപ്പിലെ ഫയല്‍ നീക്കവും മന്ദഗതിയിലാണ്. ഫയല്‍നീക്കത്തിലെ കാലതാമസവും ജയില്‍ ആസ്ഥാനത്തെ കെടുകാര്യസ്ഥതയുമാണ് എറണാകുളം ജില്ല ജയില്‍ ഗേറ്റ് കീപ്പര്‍ അബ്ദുല്‍ റഷീദിന്‍െറ ആത്മഹത്യക്ക് ഇടയാക്കിയത്.
ഇതുസംബന്ധിച്ച വിവാദങ്ങള്‍ ഉയരുമ്പോഴും ആസ്ഥാനത്ത് കാര്യങ്ങള്‍ പഴയപടി തുടരുകയാണെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. അനില്‍കാന്ത് ജയില്‍ മേധാവിയായി ചുമതലയേറ്റ് ആറുമാസം പിന്നിട്ടിട്ടും അദ്ദേഹം മിക്ക ജയിലും സന്ദര്‍ശിച്ചിട്ടില്ളെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം വടകര സബ്ജയിലില്‍നിന്ന് തടവുകാരന്‍ ചാടിയത് ഉദ്യോഗസ്ഥരുടെ നിസ്സംഗ മനോഭാവത്താലാണെന്നും ആരോപണമുണ്ട്. വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.