ജയിൽ െഎ.ജിയെ തരംതാഴ്ത്തണമെന്ന് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: ജയിൽ െഎ.ജി എച്ച്. ഗോപകുമാറിെന തരംതാഴ്ത്തണമെന്ന് ധനവകുപ്പിെൻറ ശിപാർശ. ഇല്ലാത്ത തസ്തികയിലാണ് ഗോപകുമാറിന് 2015 ജൂണിൽ ഐ.ജിയായി സ്ഥാനക്കയറ്റം നൽകിയതെന്ന് കണ്ടെത്തി. സോളാർ കേസിൽ സരിത എസ്. നായരുടെ കത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതിന് പിന്നാലെയായിരുന്നു ഗോപകുമാറിെൻറ സ്ഥാനക്കയറ്റം. പി.എസ്.സിയും ധനവകുപ്പും ഇത് അംഗീകരിച്ചില്ല. നിയമനം ക്രമവിരുദ്ധമാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഭരണം മാറിയിട്ടും ഗോപകുമാർ തസ്തികയിൽ തുടരുകയായിരുന്നു. അതിനിടെ ഡി.ഐ.ജി ബി. പ്രദീപിന് െഎ.ജിയായി സ്ഥാനക്കയറ്റം നൽകാൻ നടത്തിയ നീക്കമാണ് ഗോപകുമാറിന് കെണിയായത്.
ജൂലൈ 31ന് വിരമിക്കുന്ന ജയിൽ ഡി.ഐ.ജി ബി. പ്രദീപിനെ ഐ.ജിയാക്കാൻ ഗോപകുമാർ മൂന്നുമാസത്തെ അവധിയിൽ പ്രവേശിച്ചു. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണ് അവധി. ഐ.ജിയുടെ താൽക്കാലിക ഒഴിവിൽ ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി ബി. പ്രദീപിന് സ്ഥാനക്കയറ്റം നൽകണമെന്ന് ജയിൽ മേധാവി ആർ. ശ്രീലേഖ സർക്കാറിനോട് ശിപാർശ ചെയ്തു. ഇൗ ഫയൽ സെക്രേട്ടറിയറ്റിൽ എത്തിയപ്പോഴാണ് ജയിൽവകുപ്പിൽ െഎ.ജി തസ്തിക തന്നെ ഇല്ലെന്ന് കണ്ടെത്തിയത്. ഇല്ലാത്ത തസ്തികയിലാണ് എച്ച്. ഗോപകുമാറിനെ കഴിഞ്ഞ സർക്കാർ സ്ഥാനക്കയറ്റം നൽകി നിയമിച്ചതെന്നും ധനകാര്യവിഭാഗം കണ്ടെത്തി.
ഇതിനെത്തുടർന്ന് ഗോപകുമാറിനെ ഐ.ജിയാക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഇല്ലാത്ത തസ്തികയിൽ ഡി.ഐ.ജി പ്രദീപിന് സ്ഥാനക്കയറ്റം നൽകാൻ കഴിയില്ലെന്നും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി ഉത്തരവിട്ടു. ഗോപകുമാറിനെ ഡി.ഐ.ജിയായി തരംതാഴ്ത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഗോപകുമാറിന് ഐ.ജി തസ്തികയിൽ ലഭിച്ച സാമ്പത്തിക ആനുകൂല്യം നഷ്ടമാകാതിരിക്കാൻ ഉയർന്ന ശമ്പള സ്കെയിൽ അനുവദിക്കാം. ഐ.പി.എസ് കേഡറിലെ തസ്തികയായ ജയിൽ ഐ.ജി പദവിയിൽ ഐ.പി.എസ് ഇല്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.