ജയിൽ ജീവനക്കാരുടെ ഉത്തര മേഖല സ്പോർട്സ് മീറ്റ് നവംബർ 21 മുതൽ
text_fieldsകണ്ണൂർ: ജയിൽ ജീവനക്കാരുടെ രണ്ടാമത് ഉത്തര മേഖല സ്പോർട്സ് മീറ്റ് നവംബർ 21 മുതൽ 23 വരെ കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷനൽ ഹോം പരേഡ് ഗ്രൗണ്ടിൽ നടക്കും.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറു ജില്ലകളിൽ നിന്നുള്ള 500ൃഓളം ജീവനക്കാരാണ് മീറ്റിൽ പങ്കെടുക്കുന്നത്. മാനസിക സംഘർഷം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജയിൽ ജീവനക്കാർക്ക് ആരോഗ്യമുള്ള മനസും ശരീരവും വാർത്തെടുക്കുക എന്നതാണ് മേളയുടെ ഉദ്ദേശം. ‘ഗജ്ജു’ എന്ന് നാമകരണം ചെയ്ത മേളയുടെ ഭാഗ്യ ചിഹ്നം സിനിമ താരം നിഖില വിമൽ പ്രകാശനം ചെയ്തു.
ചടങ്ങിൽ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു, റീജനൽ വെൽഫയർ ഓഫിസർ കെ. ശിവപ്രസാദ്, അസി. സൂപ്രണ്ട് പി.ടി. സന്തോഷ് എന്നിവർ പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി ജയിൽ ഓഫിസർ എ.കെ. ഷിനോജാണ് ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തത്.
ഉത്തരമേഖല പ്രിസൺ മീറ്റിന്റെ ഭാഗമായുള്ള ദീപ ശിഖ പ്രയാണം 20ന് വൈകുന്നേരം നാലു മണിക്ക് ജയിൽ നോർത്ത് സോൺ ഡി.ഐ.ജി ബി സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജയിൽ ജീവനക്കാരുടെ കായിക മേള തിരുവനന്തപുരത്ത് നടക്കുന്നതിന്റെ മുന്നോടിയായാണ് മേഖലാ കായിക മേള നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.