പഴയിടം ഇരട്ടക്കൊല: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തമിഴ്നാട്ടില്‍ പിടിയില്‍
text_fieldsകോട്ടയം: പഴയിടം ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തമിഴ്നാട്ടില്‍ പിടിയില്‍. പഴയിടം ചൂരപ്പാടി അരുണ്‍ ശശിയാണ് (31) ചെന്നൈ പൊലീസ് പിടിയിലായത്. ലോഡ്ജില്‍ കഴിയുമ്പോള്‍ രണ്ടു ദിവസം മുമ്പാണ് ചെന്നൈയിലെ റിങ് റോഡ് പൊലീസിന്‍െറ പിടിയിലായത്. 2013 ആഗസ്റ്റ് 28നു രാത്രിയാണ് പിതൃസഹോദരിയായ തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്കരന്‍ നായരെയും (71) പഴയിടത്തെ വീട്ടിനുള്ളില്‍ അരുണ്‍ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തിയത്.
തമിഴ്നാട് പൊലീസ് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ഒരാഴ്ചയായി ചെന്നൈയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇയാളെ പിടികൂടാന്‍ കേരള പൊലീസ് രണ്ടു മാസം മുമ്പ് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. കേസില്‍ പിടിയിലായ അരുണ്‍ ശശി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോട്ടയം ജില്ല കോടതി പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ദിവസമായിരുന്നു മുങ്ങിയത്. കോട്ടയത്തുനിന്ന് തൃശൂരിലത്തെിയശേഷം ചെന്നൈ, ഹൈദരാബാദ് വഴി ഒഡിഷയിലത്തെി. അവിടെ തങ്ങിയശേഷം ഭുവനേശ്വറിലും കൊല്‍ക്കത്തയിലും കഴിഞ്ഞു. ഭുവനേശ്വറിലെ ഷോപ്പിങ് മാളില്‍ ജോലി ചെയ്തു. ഷോപ്പിങ് മാളില്‍ മോഷണം നടത്തി മുങ്ങിയ ഇയാള്‍ കഴിഞ്ഞ മാസം ചെന്നൈയിലേക്ക് കടക്കുകയായിരുന്നു.
ചെന്നൈയിലെ ലോഡ്ജില്‍ താമസിച്ചു ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന അരുണിനെ പിടിക്കാന്‍ ചെന്നൈ പൊലീസ് പ്രത്യേക ദൗത്യസംഘത്തെ തന്നെ നിയോഗിച്ചു. മാളുകളിലെ സി.സി ടി.വി കാമറയില്‍ അരുണിന്‍െറ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഋഷിവാലി എന്ന പേരില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് ഇയാള്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി നേടിയത്. ജോലി ചെയ്ത സ്ഥലങ്ങളില്ലാം പ്രശ്നങ്ങള്‍ സൃഷ്ടിച്ചാണ് സ്ഥലം വിട്ടത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പൊലീസ് ഇയാളെ ചോദ്യം ചെയ്യാന്‍ വൈകാതെ ചെന്നൈയിലത്തെും. ഇരട്ടക്കൊല കേസില്‍ ഒളിവിലായിരുന്ന അരുണിനെ കോട്ടയം റബര്‍ ബോര്‍ഡ് ജങ്ഷനു സമീപത്തു കൂടി നടന്നുപോയ വീട്ടമ്മയുടെ മാല അപഹരിച്ചു കടന്നു കളയുന്നതിനിടെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് പഴയിടം ഇരട്ട കൊലപാതകം നടത്തിയത് അരുണ്‍ ആണെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.