സി.പി.എമ്മിനെ നേരിടുന്നതിലൂടെ കോൺഗ്രസ് പരോക്ഷമായി ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നു -ജയ്റാം രമേശ്
text_fieldsകൊല്ലം: കേരളത്തിൽ സി.പി.എമ്മിനെ നേരിടുന്നതിലൂടെ പരോക്ഷമായി ബി.ജെ.പിയുമായാണ് കോൺഗ്രസ് ഏറ്റുമുട്ടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. സംസ്ഥാനത്ത് ബി.ജെ.പിയുടെ എ ടീം ആയി പ്രവർത്തിക്കുന്ന സി.പി.എം, ബി.ജെ.പിയെ പ്രോത്സാഹിപ്പിച്ച് കോൺഗ്രസിനെ തളർത്തുകയാണ് ചെയ്യുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
ദേശീയതലത്തിൽ കോൺഗ്രസിന് സമാനമായ നിലപാടുകളാണ് സി.പി.എം പങ്കുവെക്കുന്നതെങ്കിലും സംസ്ഥാനത്ത് സ്ഥിതി വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുമായി സമാനതകളുള്ള 'മുണ്ട് മോദി' മാനേജ്മെന്റിന്റെ ഭരണം നടക്കുന്ന കേരളത്തിൽ 18 ദിവസം യാത്ര കടന്നുപോകുന്നത് പോരാട്ടത്തിന്‍റെ ഭാഗംതന്നെയാണ്. കോൺഗ്രസ് ബി.ജെ.പിയോട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ 'ഭാരത് ജോഡോ പദയാത്ര' പോകുന്നില്ലെന്ന വിമർശനം ഉന്നയിക്കുന്നവർക്ക് യാത്രയെക്കുറിച്ച് കാര്യമായ ധാരണയില്ല.
അടുത്തവർഷം രാജ്യത്തിന്‍റെ പടിഞ്ഞാറുള്ള ഗുജറാത്തിലെ പോർബന്ദറിൽനിന്ന് കിഴക്കേയറ്റത്തുള്ള അരുണാചൽ പ്രദേശിലേക്ക് യാത്രയുടെ രണ്ടാംഘട്ടം നടത്തും. പ്രതിപക്ഷ ഐക്യവും അതു കെട്ടിപ്പടുക്കലും യാത്രയുടെ ലക്ഷ്യമല്ല. കോൺഗ്രസിനെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.