ബിഷപ് ഫ്രാേങ്കാ മനഃസാക്ഷിയുടെ മാർഗത്തിൽ നടക്കെട്ട -െക.സി.ബി.സി
text_fieldsകോട്ടയം: മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിയമത്തിെൻറയും മനഃസാക്ഷിയുടെയും മാർഗത്തിൽ നടക്കേട്ടയെന്നും കുറ്റം വസ്തുതാപരമാണോയെന്ന് തെളിയിക്കപ്പെടേട്ടെയന്നും കേരള കാത്തലിക് ബിഷപ് കോൺഫറൻസ് (കെ.സി.ബി.സി). തെറ്റുകാരനെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടെട്ട. സഭയിൽ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങൾക്കും തുടര്‍നടപടിക്കും അദ്ദേഹം വിധേയനാകും. ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞാല്‍ അത്തരമൊരു ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച സാഹചര്യം വിശദമായി വിലയിരുത്തി സഭ നടപടി സ്വീകരിക്കും.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലാ സബ്ജയിലിൽ റിമാൻഡിലായിരുന്ന ഫ്രാേങ്കാ മുളയ്ക്കലിന് തിങ്കളാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം. അതിനിടെ ബിഷപ്പിന് ജാമ്യം ലഭിച്ചതിൽ ജലന്ധർ രൂപത സേന്താഷം പ്രകടിപ്പിച്ചതായി അവിടെ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സത്യം ജയിക്കും. േകാടതി വിധിയിൽ ആഹ്ലാദമുണ്ടെന്നും രൂപത അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.