ജലീൽ കത്തയച്ചത് അബ്ദുൽ ജലീൽ എന്ന പേരിൽ; പാർട്ടി അറിയാതെയെന്ന് വിശദീകരണം
text_fieldsമാധ്യമം ദിനപത്രത്തെ ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ.ടി ജലീൽ കത്തയച്ചെന്ന സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കെ.ടി ജലീൽ. പാർട്ടിയുടെയോ സർക്കാറിന്റെയോ അറിവില്ലാതെയാണ് താൻ കത്തയച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ.ടി ജലീൽ എന്നതിന് പകരം അബ്ദുൽ ജലീൽ എന്ന പേരിലാണ് കത്തയച്ചത്. യു.എ.ഇക്ക് താൻ കത്തയച്ചിട്ടുണ്ട് എന്നും അദ്ദേഹം സ്ഥിരീകരിച്ചു. കത്ത് താൻ സ്വപ്നക്ക് വാട്സാപ്പിലാണ് അയച്ചത്. യു.ഡി.എഫ് നേതാക്കളും കത്തയച്ചിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു. പ്രോട്ടോക്കോൾ ലംഘിച്ചാൽ തൂക്കിക്കൊല്ലുമോ എന്നും അദ്ദേഹം ചോദിച്ചു.
ഗൾഫിൽ മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടല്ല, നടപടി ആവശ്യപ്പെട്ടാണ് താൻ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയതെന്ന് കെ.ടി ജലീൽ എം.എൽ.എ പറഞ്ഞു. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ഫോട്ടോ വെച്ച് മാധ്യമം ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ച് അന്നത്തെ യു.എ.ഇ കോൺസുൽ ജനറലിന്റെ പി.എക്ക് താൻ കത്ത് അയച്ചിട്ടുണ്ട്. തന്റെ ഓഫീഷ്യൽ മെയിൽ ഐ.ഡിയിൽനിന്ന് കോൺസുൽ ജനറലിന്റെ മെയിലിലേക്ക് അതിന്റെ ഒരു കോപ്പി അയക്കുകയും ചെയ്തു. അതിലൊരിടത്തും ഒരു പത്രം നിരോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.