ജലീലിെൻറ മരണം: മനുഷ്യാവകാശ സംഘടന ഹൈകോടതിയിലേക്ക്
text_fieldsവൈത്തിരി: ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസ് വെടിവെപ്പിൽ മാവോവാദി നേതാവ് സി.പ ി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചിയിലെ മനുഷ്യാവകാശ സംഘടനയായ വോട്ടേഴ്സ് അലയ ൻസ് ഹൈകോടതിയെ സമീപിക്കുന്നു.
ആത്മരക്ഷാർഥമാണ് മാവോവാദികൾക്കെതിരെ വെടിയുതിർത്തതെന്ന പൊലീസ് വാദം റിസോർട്ട് ജീവനക്കാർതന്നെ തള്ളിക്കളഞ്ഞതാണ്. ആസൂത്രിതമായി പൊലീസും തണ്ടർബോൾട്ടും നടത്തിയ മൃഗീയ കൊലപാതകത്തിനെതിരെ മനുഷ്യമനസ്സാക്ഷി ഉണരേണ്ടതുണ്ടെന്ന് സംഘടനയുടെ ചെയർമാൻ അഡ്വ. ജോൺ ജോസഫും സെക്രട്ടറി പി.ടി. ജോണും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.