ജലീലിെൻറ രാഷ്ട്രീയഭാവി തുലാസിൽ; സർക്കാറിനും തിരിച്ചടി
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സർക്കാറിനും തിരിച്ചടി. എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുകയും ജലീൽ ജയിക്കുകയും ചെയ്താൽ വീണ്ടും മന്ത്രിയാകാനുള്ള സാധ്യതയാണ് ഇതോടെ മങ്ങിയത്. ഉത്തരവിന്മേൽ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കുമെന്നതും നിർണായകമാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയനായ ജലീലിനെ വീണ്ടും 'പ്രതിക്കൂട്ടിൽ' നിർത്തുന്നതാണ് ലോകായുക്ത വിധി.
കോൺസുലേറ്റിെൻറ പേരിലെത്തിയ മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ ചോദ്യം ചെയ്തത്. പുറമെ അദ്ദേഹത്തിെൻറ വിദേശയാത്രകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ തേടുകയും ചെയ്തിരുന്നു. ആ ഘട്ടങ്ങളിലൊക്കെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപേറഷൻ ജനറൽ മാനേജരായി അടുത്ത ബന്ധുവിനെ നിയമിച്ചത് വിവാദമായപ്പോൾ ശക്തിയുക്തം പ്രതിരോധിക്കുകയായിരുന്നു ജലീൽ.
താൻ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്നും മതിയായ യോഗ്യതയുള്ളതിനാലാണ് ബന്ധുവിന് നിയമനം ലഭിച്ചതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, യോഗ്യതയുണ്ടായിട്ടും എന്തുകൊണ്ടാണ് ബന്ധു രാജിെവച്ചതെന്ന കാര്യത്തിൽ അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. ലോകായുക്ത മുമ്പാകെയും യോഗ്യത കൊണ്ട് ജോലി ലഭിച്ചെന്ന വിശദീകരണമാണ് മന്ത്രി നൽകിയത്. എന്നാൽ, മന്ത്രി സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്ന ലോകായുക്ത വിലയിരുത്തൽ ജലീലിെൻറ വാദങ്ങളെ െപാളിക്കുന്നു.തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇൗ ഉത്തരവ് വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിൽ വിധി പറയുന്നത് ഏപ്രിൽ ആറിന് ശേഷമാക്കണമെന്ന ആവശ്യം ജലീലിെൻറ അഭിഭാഷകൻ മുന്നോട്ടുവെക്കുകയായിരുന്നുവത്രെ. അങ്ങനെയാണ് വിധി പറയുന്നത് ലോകായുക്ത വെള്ളിയാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.