സംവരണ അട്ടിമറിക്കെതിരെ മുസ്ലിം,ഈഴവ,ദളിത് വിഭാഗങ്ങൾ ഒന്നിക്കണമെന്ന് ജമാ അത്ത് കൗൺസിൽ
text_fieldsതിരുവനന്തപുരം : സംവരണത്തോത് വർദ്ധിപ്പിക്കാതെ ന്യൂനപക്ഷ,പിന്നോക്ക വിഭാഗങ്ങൾക്കായുള്ള സംവരണത്തിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംവരണം അട്ടിമറിക്കുകയും മുന്നോക്കക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകി സാമൂഹിക നീതി ഇല്ലാതാക്കി പിന്നോക്കക്കാരെ കൂടുതൽ പിന്നോക്കരാക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം.
കേരളത്തിൽ സർക്കാർ, പൊതുമേഖല, എയ്ഡഡ്, ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ തൊഴിൽ പ്രാതിനിധ്യം സമുദായിക,ജാതി സർവ്വേ നടത്തി ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് മുന്നോക്ക സംവരണം പിന്നോക്കക്കാരുടെ അവസരങ്ങളെ ഇല്ലാതാക്കുന്നതിന്റെ നേർക്കാഴ്ചകൾ ആണെന്നും,
മുന്നോക്കകാരിലെ പിന്നോക്കകാർക്ക് കൊടുക്കുന്ന സംവരണത്തിനെ പിന്തുണയ്ക്കുന്ന ഏതൊരു പാർട്ടിയും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അത്തരം പാർട്ടിയുടെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന പ്രവർത്തകർ അവരുടെ മക്കളുടെ ഭാവിയും അവസരങ്ങളുമാണ് ഇല്ലാതാകുന്നെതെന്നും ഇതിനെതിരെ പാർട്ടി ഭേദമന്യേ മുസ്ലിം, ഈഴവ,ദളിത് പിന്നോക്ക വിഭാഗങ്ങൾ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പിന്നോക്ക വിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കായി ജമാ അത്ത് കൗൺസിൽ മുൻ കൈയെടുക്കുമെന്നും യോഗം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ എം.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് കമാൽ എം മാക്കിയിൽ,വർക്കിംഗ് ചെയർമാൻ ഡോ.ജഹാംഗീർ, ട്രഷറർ സി.എ.പരീദ് എറണാകുളം.,നസീർ പുന്നക്കൽ, മാവുടി മുഹമ്മദ് ഹാജി,അബ്ദുൽ ജലീൽ മുസ്ലിയാർ, അഡ്വ പാച്ചല്ലൂർ നജ്മുദ്ദീൻ,ഇല്യാസ് ജാഫ്ന,പറമ്പിൽ സുബൈർ, നിസാം കുറ്റിയിൽ കൊല്ലം,എം. ബി.അമീൻഷാ കോട്ടയം, തൈക്കൽ സത്താർ ആലപ്പുഴ,ഹൈദ്രോസ് കാരോത്ത്കുഴി, ഹാജിഅബ്ദുൽകരീം തെക്കേത്ത്,, മരുത അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.