'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദനാളുകൾ' ജമാഅത്തെ ഇസ്ലാമി കാമ്പയിൻ 15 മുതൽ
text_fieldsകൊച്ചി: ഇസ്ലാമിനെയും മുസ്ലിംകളെയും ഇരയാക്കി സമുദായ ധ്രുവീകരണവും മതവൈരവും സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ കാമ്പയിനുമായി ജമാഅത്തെ ഇസ്ലാമി.
കാമ്പയിെൻറ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് എറണാകുളം ടൗൺഹാളിൽ ദേശീയ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി നിർവഹിക്കും. ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും വിധം ഇസ്ലാമിനെ വസ്തുനിഷ്ഠമായി കേരളീയ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമി നടത്താൻ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സെമിനാറുകൾ, ചർച്ച സദസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ, ടേബിൾ ടോക്കുകൾ, പ്രഭാഷണങ്ങൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങിയവ നടക്കും. വാർത്തസമ്മേളനത്തിൽ അസി. സെക്രട്ടറി ഉമർ എം. ആലത്തൂർ, എറണാകുളം ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, കൊച്ചി സിറ്റി പ്രസിഡൻറ് ഫൈസൽ അസ്ഹരി, സംഘാടക സമിതി ജനറൽ കൺവീനർ വി.കെ. അലി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.