യു.പിയിൽ കന്യാസ്ത്രീകൾക്കു നേരെയുണ്ടായ അക്രമം അപലപനീയം -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട്: ഉത്തർപ്രദേശിൽ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ പിന്തുടർന്ന് ആക്രമിച്ച സംഘ്പരിവാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. അക്രമികളെ സംരക്ഷിക്കുന്ന സ്വഭാവത്തിൽ യു.പി പോലിസിെൻറ ഭാഗത്തു നിന്നുണ്ടായ നടപടിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘ്പരിവാർ മതന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന വംശീയ വിദ്വേഷ പ്രചാരണവും ആക്രമണവും തുടരുകയാണ്. മതം പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിരിക്കെ, ആചാരപ്രകാരമുള്ള വസ്ത്രം അഴിപ്പിച്ച പോലിസ് നടപടി ശക്തമായ പ്രതിഷേധമർഹിക്കുന്നു.
സംഘ്പരിവാർ കാലത്ത് രാജ്യത്തിെൻറ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് ന്യൂനപക്ഷ, ദലിത് പിന്നാക്ക വിഭാഗങ്ങളും മത നിരപേക്ഷ കക്ഷികളും ഒന്നിച്ചണിനിരക്കേണ്ട അനിവാര്യത ഓർമിപ്പിക്കുകയാണ് ഈ സംഭവവമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 19നാണ് തിരുഹൃദയ സന്യാസിനി സമൂഹത്തിെൻറ ഡൽഹി പ്രോവിൻസിലെ മലയാളിയടക്കം നാല് സന്യാസിനിമാർ സംഘ്പരിവാർ അതിക്രമത്തിനിരയായത്. ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് ഒഡിഷയിലെ റൂർക്കലയിലേക്കുള്ള യാത്രക്കിടെ ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചായിരുന്നു സംഭവം. കന്യാസ്ത്രീകളെ പിന്തുടർന്ന ബജ്റംഗ്ദളുകാരാണ് അതിക്രമം കാട്ടിയത്. ഇവരിൽനിന്ന് രക്ഷപ്പെടാൻ കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം മാേറണ്ടി വന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാൻ കൊണ്ടുപോകുകയായിരുന്നു എന്നായിരുന്നു ആരോപണം. ജന്മനാ ക്രൈസ്തവരാണ് എന്ന് പറഞ്ഞെങ്കിലും ആധാർ അടക്കം രേഖകൾ കാണിച്ചെങ്കിലും പൊലീസ് അടക്കമുള്ളവർ മുഖവിലക്കെടുത്തില്ല.
കന്യാസ്ത്രീകൾക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐ.ജിയെയും ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കൂടുതൽ അതിക്രമത്തിനിരയാകാതെ രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.