ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സ്വയംതൊഴിൽ പദ്ധതി നടപ്പാക്കുന്നു
text_fieldsകൊച്ചി: ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പീപ്പിൾസ് ഫൗണ്ടേഷനുമായി ചേർന്ന് വനിതകൾക്കായി സ്വയം തൊഴിൽ പദ്ധതി നടപ്പാക്കുന്നു. വനിതാ സംരംഭകരെ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതോടൊപ്പം വിവിധ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും പുതിയ വനിതാസംരംഭകത്വ പ്രഖ്യാപനവും വ്യാഴാഴ്ച നടക്കും. 2.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. നസീമ അധ്യക്ഷത വഹിക്കും. ‘കരുത്തുപകരാം കരുതലേകാം’ എന്ന തലക്കെട്ടിൽ കഴിഞ്ഞ വനിതാദിനത്തിൽ നിർധന വനിതകൾക്കായി പ്രഖ്യാപിച്ച 25 വീടുകളും 25 തൊഴിൽ സംരംഭങ്ങളുമാണ് പൂർത്തീകരിച്ചതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുതുതായി 50 വനിതാസംരംഭകത്വ പ്രഖ്യാപനവും നടത്തും. അർഹരായ വനിതകൾക്ക് 50 സ്വയം തൊഴിലിനുള്ള സാങ്കേതിക-സാമ്പത്തിക സഹായമാണ് ഇത്തവണ നൽകുന്നത്. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡൻറ് പി.ടി.പി സാജിത, ഭാരവാഹികളായ എം.എ. സാഹിറ, റുക്സാന മൂസ, വി.കെ. റംല, കെ.കെ. സൗദ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.