മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം: പ്രതിഷേധാർഹമെന്ന് ജമാഅത്തെ ഇസ്ലാമി
text_fieldsകണ്ണൂർ: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണമേർപ്പെടുത്താനുള്ള സംസ്ഥാനസർക്കാറിെൻറ നീക്കം പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്. കണ്ണൂരിൽ നടന്ന ക്ഷണിക്കപ്പെട്ടവരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടനാഭേദഗതിക്ക് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാറിെൻറ അമിതതാൽപര്യമാണ് സൂചിപ്പിക്കുന്നത്.
പിന്നാക്കസമുദായങ്ങൾക്ക് കൂടുതൽ വിപുലമായരീതിയിൽ സംവരണം നടപ്പിലാക്കണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിലാണ് സംവരണലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന നിലപാട് സംസ്ഥാനസർക്കാർ സ്വീകരിക്കുന്നത്. സംഘ്പരിവാർ അജണ്ടകളെ ശക്തിപ്പെടുത്തുകയാണ് ഇത്തരം നിപാടുകൾ ചെയ്യുന്നതെന്ന് സംസ്ഥാനസർക്കാറും ബന്ധപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളും മനസ്സിലാക്കണമെന്നും എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു.
സംവരണം അട്ടിമറിക്കുന്നു –സോളിഡാരിറ്റി
കോഴിക്കോട്: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക അവശതയനുഭവിക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള എൽ.ഡി.എഫ് സര്‍ക്കാർ നീക്കം സംവരണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പ്രസ്താവിച്ചു. ഇത്തരം അവശ വിഭാഗങ്ങളുടെ നിലവിലുള്ള അവസ്ഥക്ക് കാരണം ജാതിയല്ല, മറിച്ച് ദാരിദ്ര്യമാണ്. അതിനെ മറികടക്കും വിധമുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ ചെയ്യുന്നത് അമ്പത് ശതമാനം വരുന്ന ജനറല്‍ മേഖല ഭൂരിഭാഗവും കൈയടക്കി വെച്ചിരിക്കുന്ന സവര്‍ണ സമൂഹങ്ങള്‍ക്ക് അവശേഷിക്കുന്ന അമ്പത് ശതമാനത്തില്കൂടി സംവരണമേര്പ്പെടുത്തുമെന്നതാണ്. ഇത് സാമൂഹിക നീതിയെ അട്ടിമറിക്കലാണ്^ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.