പ്രവാസിയുടെ ആത്മഹത്യ; എം.വി. ഗോവിന്ദനെതിരെ ജെയിംസ് മാത്യു എം.എൽ.എ
text_fieldsതിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ച ഒാഡിറ്റ ോറിയത്തിന് ൈലസൻസ് വൈകിപ്പിച്ച സംഭവത്തിൽ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദെ ൻറ ഇടപെടലെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ ആരോപണം. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ജെ യിംസ് മാത്യുവാണ് നേതൃത്വത്തെ ഞെട്ടിച്ച് ഗുരുതര ആക്ഷേപം ഉന്നയിച്ചത്. എം.വി. ഗോവിന് ദെൻറ ഭാര്യ പി.കെ. ശ്യാമളയാണ് ആന്തൂർ നഗരസഭ ചെയർപേഴ്സൻ. എന്നാൽ, സംസ്ഥാന സമിതിയിൽ മറുപടി നൽകിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജെയിംസ് മാത്യുവിെൻറ ആക്ഷേ പത്തോട് പ്രതികരിച്ചില്ല. ബിനോയി കോടിയേരി വിഷയത്തിൽ കോടിേയരി ബാലകൃഷ്ണനെ ആദ്യം പരസ്യമായി ന്യായീകരിച്ചത് എം.വി. ഗോവിന്ദനായിരുന്നു.
നഗരസഭയുടെ നടപടി ശരിയല്ലായിരുന്നെന്ന് പറഞ്ഞ പി. ജയരാജൻ, പി.കെ. ശ്യാമളയുടെ നടപടി തെറ്റാണെന്ന് താൻ പ്രസംഗിച്ചത് കണ്ണൂർ ജില്ല സെക്രേട്ടറിയറ്റിെൻറയും ജില്ല കമ്മിറ്റിയുടെയും തീരുമാനമായിരുന്നുവെന്ന് സംസ്ഥാന സമിതിയിൽ വിശദീകരിച്ചു. ശ്യാമളക്ക് അനുകൂലമായും പ്രതികൂലമായും കണ്ണൂർ ജില്ലയിൽനിന്ന് അഭിപ്രായമുയർന്നതും ശ്രദ്ധയമായി. ഇതോടെ സി.പി.എം കണ്ണൂർ ഘടകത്തിലെ ഭിന്നത കൂടിയാണ് മറനീക്കിയത്.
ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും വിഷയത്തിൽ നഗരസഭയുടെ പ്രവർത്തനവും സംബന്ധിച്ച ചർച്ചക്കിടെയായിരുന്നു െജയിംസ് മാത്യുവിെൻറ ആക്ഷേപം. വ്യവസായിക്ക് ലൈസൻസ് നൽകുന്നില്ലെന്ന പരാതി ശ്രദ്ധയിൽപെട്ടപ്പോൾ സ്ഥലം എം.എൽ.എ കൂടിയായ താൻ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
അന്ന് കെ.ടി. ജലീൽ ആയിരുന്നു തദ്ദേശസ്വയംഭരണ മന്ത്രി. സാജൻ നൽകിയ നിവേദനം താൻ മന്ത്രിക്ക് നൽകി. തുടർന്ന്, ഇത് പരിശോധിച്ച് നടപടിയെടുക്കാൻ മന്ത്രി സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തി. എന്നാൽ, തൊട്ടുപിന്നാലെ സഖാവ് എം.വി. ഗോവിന്ദൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു. അതിനുശേഷം നടപടികൾ മുടങ്ങി. അദ്ദേഹം എന്തിന് വേണ്ടിയാണ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെ വിളിച്ചത് എന്ന് ജെയിംസ് മാത്യു ചോദിച്ചു.
യോഗത്തിൽ ഉണ്ടായിരുന്നുവെങ്കിലും എം.വി. ഗോവിന്ദൻ ആക്ഷേപത്തോട് പ്രതികരിച്ചില്ല. പാർട്ടിക്ക് മേധാവിത്വമുള്ള ആന്തൂരിൽ പ്രവാസിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ പി. ജയരാജൻ നഗരസഭയെ രൂക്ഷമായാണ് വിമർശിച്ചത്.
അപാകതകൾ ഉെണ്ടങ്കിൽ പരിഹരിച്ച് നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടും വൈകിപ്പിച്ചു. സാജെൻറ കുടുംബത്തിെൻറ ആവലാതികൾ വിവരിച്ച ജയരാജൻ, ജില്ല കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ശ്യാമളയുടെ നടപടി തെറ്റാണെന്ന് പ്രസംഗിച്ചതെന്നും പറഞ്ഞു. എന്നാൽ, ശ്യാമളയെ പരസ്യമായി വിമർശിച്ചത് ശരിയായില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. മറുപടി പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ ശ്യാമളക്ക് എതിരെ നടപടിയെടുക്കാനുള്ള തെളിവുകൾ ഇപ്പോഴില്ലെന്നാണ് വ്യക്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.