ശാന്തപുരം അല്‍ ജാമിഅ ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം
text_fields
ശാന്തപുരം (മലപ്പുറം): അറബിഭാഷ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മുസ്ലിം മജ്ലിസെ മുശാവറ മുന്‍ പ്രസിഡന്‍റും മില്ലി ഗസറ്റ് ചീഫ് എഡിറ്ററുമായ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബിരുദദാന സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന അറബിഭാഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബിഭാഷക്ക് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലബാര്‍ പണ്ഡിതര്‍ നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അറബിഭാഷ നിലനിര്‍ത്തേണ്ടത് മുസ്ലിംകളുടെ മാത്രം ബാധ്യതയല്ളെന്നും അദ്ദേഹം പറഞ്ഞു.
എം.വി. മുഹമ്മദ് സലീം മൗലവി അധ്യക്ഷത വഹിച്ചു. അലീഗഢ് മുസ്ലിം സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്മെന്‍റിലെ പ്രഫ. മുഹമ്മദ് സനാഉല്ല നദ്വി, പുളിക്കല്‍ എം.യു.എ കോളജ് പ്രഫ. ഡോ. ശൈഖ് മുഹമ്മദ്, ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ. കബീര്‍, അല്‍ ജാമിഅ ഫാക്കല്‍റ്റി ഓഫ് ഖുര്‍ആന്‍ ഡീന്‍ ഡോ. മുഹ്യുദ്ദീന്‍ ഗാസി എന്നിവര്‍ സംസാരിച്ചു.
സ്ത്രീ: വ്യക്തി, കുടുംബം, വര്‍ത്തമാനങ്ങള്‍’ വിഷയത്തില്‍ നടന്ന വനിത സമ്മേളനം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്‍റ് കെ. സഫിയ അലി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.കെ. സുഹ്റ അധ്യക്ഷത വഹിച്ചു. സഫിയ ശറഫിയ്യ, എ. റഹ്മത്തുന്നിസ, പി. റുഖ്സാന, ഗ്രാമപഞ്ചായത്തംഗം മുനീറ ഉമ്മര്‍, മേലാറ്റൂര്‍ എ.ഇ.ഒ സുലൈഖ, ഫാത്തിമ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു. മറിയം റൈഹാന്‍ ഖിറാഅത്ത് നടത്തി. നഫീസ തനൂജ സ്വാഗതവും ശക്കീല നന്ദിയും പറഞ്ഞു.
കലാപരിപാടികളും അരങ്ങേറി. ‘മുത്തലാഖ്’ വിഷയത്തില്‍ നടന്ന പണ്ഡിത സമ്മേളനം മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്‍റ് മൗലാന കാക സഈദ് ഉമരി ഉദ്ഘാടനം ചെയ്തു. മുത്തലാഖിനെ സ്ത്രീപീഡനത്തിന്‍െറ പ്രതീകമായി മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണെന്നും ഇതുവഴി ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള ന്യായീകരണം ഭരണകൂടം കണ്ടത്തെുകയാണെന്നും പണ്ഡിത സമ്മേളനം അഭിപ്രായപ്പെട്ടു. കേരള ഇത്തിഹാദുല്‍ ഉലമ പ്രസിഡന്‍റ് വി.കെ. അലി അധ്യക്ഷത വഹിച്ചു. എം.വി. സലീം മൗലവി, കെ. അബ്ദുല്ല ഹസന്‍, കെ. ഇല്‍യാസ് മൗലവി, ഹുസൈന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കെ.എം. അഷ്റഫ് സ്വാഗതവും ടി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.