മതമേലധ്യക്ഷന്മാർ കലാപാന്തരീക്ഷം സൃഷ്ടിക്കരുത്; പാലാ ബിഷപ്പ് മാപ്പ് പറയണം -ജംഇയ്യത്ത് ഉലമ
text_fieldsആലുവ: മതസൗഹാർദ്ദത്തിേൻറയും പരസ്പര സഹകരണത്തിേൻറയും വിളനിലമായ കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന വിധത്തിലുള്ളതും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനകളിറക്കി മതമേലധ്യക്ഷൻമാർ കലാപാന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന യാഥാർഥ്യത്തോട് ഒരു നിലക്കും യോജിക്കാത്തതും ബോധപൂർവ്വം മുസ്ലിം സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതുമാണ്. ബിഷപ്പിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരുക്കുന്നവരിൽ നിന്ന് ഇത്തരം പരാമർശങ്ങളുണ്ടായത് അത്യന്തം ആശങ്കാജനകമാണ്.
കേരളീയ സമൂഹത്തിെൻറ സമാധാന അന്തരീക്ഷത്തിന് കനത്ത ആഘാതമേൽപ്പിച്ച, തികച്ചും ഹാനികരമായ ഈ പ്രസ്താവന എത്രയും വേഗം പിൻവലിച്ച് അദ്ദേഹം സമൂഹത്തോട് മാപ്പ് പറയണമെന്നും ആലുവയിൽ കൂടിയ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്.അലിയാർ ഖാസിമി ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ മൗലാനാ പി.പി.മുഹമ്മദ് ഇസ്ഹാഖ് ഖാസിമിയുടെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ വൈസ് പ്രസിഡൻറ് അബ്ദുശ്ശുകൂർ ഖാസിമി ഉദ്ഘാടനം ചെയ്തു.
ടി.എ.അബ്ദുൽ ഗഫാർ കൗസരി ഇടത്തല, അബ്ദുൽ വഹാബ് മസാഹിരി കൊല്ലം, സയ്യിദ് ഹാഷി അൽ ഹദ്ദാദ് മലപ്പുറം, അബ്ബാസ് ഖാസിമി പാലക്കാട്, യൂസുഫ് കൗസരി തൃശൂർ, ഡോ. ഖാസിമുൽ ഖാസിമി കോഴിക്കോട്, അഷ്റഫ് അലി കൗസരി തിരുവനന്തപുരം, ഷറഫുദീൻ അസ്ലമി ആലപ്പുഴ, ഇംദാദുല്ലാഹ് മൗലവി ഇടുക്കി, നാസറുദ്ദീൻ കൗസരി കോട്ടയം, അബ്ദുസ്സത്താർ മൗലവി എറണാകുളം, മുഫ്തി താരിഖ് ഖാസിമി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഇൽയാസ് ഹാദി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും സ്റ്റേറ്റ് ഓർഗനൈസർ ഷംസുദ്ദീൻ ഖാസിമി സ്വാഗതവും അബ്ദുസ്സലാം ഹുസ്നി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.