Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ജംഇയ്യതുൽ ഉലമ...

സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറ്​ എൻ.കെ. മുഹമ്മദ് മൗലവി അന്തരിച്ചു

text_fields
bookmark_border
സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറ്​ എൻ.കെ. മുഹമ്മദ് മൗലവി അന്തരിച്ചു
cancel

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറും അവിഭക്ത സമസ്ത മുശാവറ മെംബറുമായിരുന്ന എൻ.കെ. മുഹമ്മദ് മൗലവി (94 ) അന്തരിച്ചു. എൻ.കെ. ഉസ്താദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്​.

അറിയപ്പെട്ട മുഫ്തിയും ഗ്രന്ഥകാരനുമായ ഇദ്ദേഹം നുസ്റത്തുൽ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂർ ജാമിഅ വഹബിയ്യ ചാൻസലറുമാണ്. 1931ൽ നടുവത്ത് കളത്തിൽ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായാണ്​ ജനനം. മഞ്ചേരി മുഫീദുൽ ഉലൂം ദർസിൽ ഓവുങ്ങൽ അബ്​ദുറഹ്​മാൻ മുസ്​ലിയാരിൽനിന്ന്​ ദർസ് പഠനം ആരംഭിച്ചു. വണ്ടൂർ ജുമുഅത്ത് പള്ളിയിൽ കെ.കെ. സ്വദഖതുല്ല മൗലവിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. വെല്ലൂർ ബാഖിയാത്തിൽനിന്ന് 1960ൽ ഒന്നാം ഗ്രേഡ് ആയി വിജയിച്ചു.

1960 മുതൽ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവിൽ മുദർരിസായിരുന്നു. 1964 മുതൽ ആറ്​ ദശാബ്​ദങ്ങളായി പരപ്പനങ്ങാടി വലിയ ജുമുഅത്ത്​ പള്ളിയിൽ സ്വദ്ർ മുദർരിസാണ്. അവിഭക്ത സമസ്തയിൽ 1962 മുതൽ കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം 1967 മുതൽ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ മുശാവറ മെംബറും ഫത്​വ സമിതി അധ്യക്ഷനുമാണ്.

2000ത്തിൽ കീഴന കുഞ്ഞബ്​ദുല്ല മുസ്​ലിയാരുട നിര്യാണം മുതൽ സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറാണ്. കർമശാസ്ത്ര പാഠങ്ങൾ, ഹജ്ജ് -ഉംറ, വൈവാഹിക നിയമങ്ങൾ, ശൈഖുൽ മശാഇഖ് ഔക്കോയ മുസ്​ലിയാർ, സമ്പൂർണ കർമശാസ്ത്രം എന്നിവ രചനകളാണ്.

പാലേംപടിയൻ കാപ്പാട്ട് മൈമൂന ഹജ്ജുമ്മയാണ് (ഇരുമ്പുഴി) ഭാര്യ. മക്കൾ: അബ്​ദുന്നാസിർ വഹബി, ഹുസൈൻ വഹബി, കുഞ്ഞുമൊയ്തീൻ വഹബി, റുഖിയ്യ, ഖദീജ​.

തിങ്കളാഴ്​ച രാവിലെ 10ന് കൂട്ടിലങ്ങാടി​ കടൂപുറം ജുമാ മസ്ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കും. ഇദ്ദേഹത്തി​െൻറ നിര്യാണത്തിൽ അനുശോചിച്ച്​ കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡി​ന്​ കീഴിലെ മദ്റസകളിലെ ഓൺലൈൻ ക്ലാസുകൾക്ക്​ തിങ്കളാഴ്​ച അവധിയായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamiyyathul UlamaNK Mohammad Moulavikerala samsthana jamiyyathul ulama
News Summary - Jamiyyathul Ulama President NK Mohammad Moulavi passes away
Next Story