ജൻ ഒൗഷധി: ബി.ജെ.പി സൊസൈറ്റി ഒറ്റയടിക്ക് അംഗീകാരം നേടിയെടുത്തത് 200 ഷോപ്പുകൾക്ക്
text_fieldsമലപ്പുറം: കോഴയാരോപണമുയർന്ന ജൻഒൗഷധിയിൽ ബി.ജെ.പി നടത്തിയ അവിഹിത ഇടപെടലിന് കൂടുതൽ തെളിവുകൾ. ബി.ജെ.പി നിയന്ത്രണത്തിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റി ഒറ്റയടിക്ക് അംഗീകാരം നേടിയെടുത്തത് 200 ജൻഒൗഷധി ഷോപ്പുകൾ. ഭരണസ്വാധീനമുപയോഗിച്ചാണ് സംസ്ഥാന നേതാവ് ചെയർമാനായ സൊസൈറ്റി ഒറ്റയടിക്ക് ഇത്രയധികം ഷോപ്പുകൾക്ക് അംഗീകാരം വാങ്ങിയെടുത്തത്. ജൻഒൗഷധിയുടെ നോഡൽ ഏജൻസിയായ ബ്യൂറോ ഒാഫ് ഫാർമ പി.എസ്.യു ഒാഫ് ഇന്ത്യ (ബി.പി.പി.െഎ) ഒരു വർഷം മുമ്പാണ് ബി.ജെ.പി നിയന്ത്രിത സൊൈസറ്റിക്ക് മാനദണ്ഡം കാറ്റിൽ പറത്തി ഒരുമിച്ച് ഷോപ്പുകൾ അനുവദിച്ചത്. ഷോപ്പുകൾ തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യം സൊസൈറ്റി എവിടേയും ഒരുക്കിയിരുന്നില്ല.
സാേങ്കതിക അറിവുമുണ്ടായിരുന്നില്ല. ഒരു വർഷം കഴിഞ്ഞിട്ടും 22 ഷോപ്പുകൾ മാത്രമാണ് സൊസൈറ്റിക്ക് കീഴിൽ ആരംഭിച്ചത്. ഇവയിൽ പലതും ഇപ്പോൾ അടച്ചുപൂട്ടൽ വക്കിലാണ്. സൊസൈറ്റിയുടെ പേരിൽ അംഗീകാരം േനടിയെടുത്ത ഷോപ്പുകൾ മറിച്ചുനൽകുന്നതിെൻറ മറവിൽ ലക്ഷങ്ങൾ കോഴ വാങ്ങിയതായാണ് ആരോപണം. സംഘ്പരിവാർ പ്രവർത്തകരോടുതന്നെ ഇടനിലക്കാർ പണം ചോദിച്ചതോടെയാണ് ക്രമക്കേട് പുറത്തായത്. ചെയർമാൻ ഉൾപ്പെടെയുള്ളവർ ക്രമക്കേടിന് ഒത്താശ ചെയ്തതായി ആേരാപണമുയർന്നു. ഭരണസ്വാധീനമുപയോഗിച്ച് ജൻഒൗഷധിയുടെ ദൈനംദിന നടത്തിപ്പിൽ ബി.ജെ.പി നേതാക്കൾ ഇടപെടൽ നടത്തിയതിനും തെളിവുണ്ട്. നിലവിൽ ഷോപ്പ് പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽതന്നെ വീണ്ടും അംഗീകാരം നൽകി.
അംഗീകാരം നൽകിയ ഷോപ്പുകൾ മാറ്റി നൽകാനും സമീപം പുതിയത് അനുവദിക്കാതിരിക്കാനും ഇടനിലക്കാർ പണം വാങ്ങി. എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് വ്യാപക അഴിമതി അരങ്ങേറിയത്. ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളിൽനിന്നുതന്നെ ഇടനിലക്കാർ പണം ആവശ്യപ്പെട്ടതോടെയാണ് സംഘ്പരിവാർ പ്രവർത്തകർ പ്രധാനമന്ത്രിയുടെ ഒാഫിസിനെ പരാതി അറിയിച്ചത്. പി.എം.ഒയുടെ നിർദേശപ്രകാരം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാർക്ക് കുറഞ്ഞ വിലക്ക് ജനറിക് മരുന്ന് നൽകാൻ കേന്ദ്രസർക്കാർ രൂപം നൽകിയതാണ് ജൻ ഒൗഷധി പദ്ധതി. സംസ്ഥാനത്ത് 252 ജൻഒൗഷധി ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.