ജി.എസ്.ടി: ജൻഒൗഷധിയിലും മരുന്നുക്ഷാമം
text_fieldsമലപ്പുറം: ജി.എസ്.ടിയുണ്ടാക്കിയ ആശയക്കുഴപ്പം ജൻഒൗഷധി സ്റ്റോറുകളെയും പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തെ 247 സ്റ്റോറുകളിൽ പല അവശ്യമരുന്നുകൾക്കും കടുത്ത ക്ഷാമമുണ്ട്. വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ജീവിതശൈലി േരാഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് ക്ഷാമമനുഭവപ്പെടുന്നത്. ജി.എസ്.ടിയിലേക്കുള്ള മാറ്റത്തിനുള്ള കാലതാമസം മൂലം ബില്ലിങ് തടസ്സപ്പെട്ടതാണ് ലഭ്യതക്ക് തടസ്സമായത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ചില മരുന്നുകൾ തിരിച്ചയച്ചത് പ്രതിസന്ധിക്ക് കാരണമായി. സിംലയിലെ സ്വകാര്യകമ്പനിയുടെ മരുന്നുകളാണിത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ അലോപ്പതി മരുന്നുകൾ ലഭ്യമാക്കുക ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ജൻഒൗഷധി.
ബ്രാൻഡ് നാമം ഇല്ലാത്ത (ജനറിക്) മരുന്നുകളാണ് ജൻഒൗഷധി വഴി വിലകുറച്ച് നൽകുന്നത്. 520 തരം ജീവൻരക്ഷ മരുന്നുകളും 152 സർജിക്കൽ ഉപകരണങ്ങളും 50 മുതൽ 70 ശതമാനം വരെ വിലക്കുറവിലാണ് വിൽക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജൻഒൗഷധി സ്റ്റോറുകൾ തുടങ്ങാൻ കുടുംബശ്രീ കഴിഞ്ഞമാസം കരാർ ഒപ്പിട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ജൻഒൗഷധിക്ക് സ്വീകാര്യത വർധിച്ചുവരുന്നതിനിടയിലാണ് മരുന്നുലഭ്യത തടസ്സപ്പെട്ടിരിക്കുന്നത്. ജൂലൈ 15നകം പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും കാലതാമസം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.