ജൻ ഒൗഷധി സ്റ്റോറുകളിലേക്ക് സ്വകാര്യ കമ്പനികളിൽനിന്ന് മരുന്നെടുക്കാം
text_fieldsപാലക്കാട്: ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകളിലേക്ക് സ്വകാര്യ കമ്പനികളിൽനിന്ന് നിബന്ധനകളോടെ മരുന്ന് എടുക്കാൻ ബ്യൂറോ ഒാഫ് ഫാർമ പബ്ലിക് സർവിസ് അണ്ടർടേക്കിങ് ഒാഫ് ഇന്ത്യ (ബി.പി.പി.െഎ) ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകി. ബി.പി.പി.െഎ വിതരണം ചെയ്യുന്ന മരുന്നുകൾ ഒഴിച്ചുള്ളവ വാങ്ങാനാണ് അനുമതിയുള്ളത്.
ജനറിക് മരുന്നുകൾ മാത്രമേ ഇങ്ങനെ വാങ്ങാവൂയെന്നും വിലകുറച്ച് വിൽക്കണമെന്നുമാണ് നിബന്ധനകൾ. നിലവിൽ 600 ജനറിക് മരുന്നുകളും 152 സർജിക്കൽ ഉപകരണങ്ങളും 50 മുതൽ 70 ശതമാനം വരെ വിലക്കിഴിവിൽ ജൻ ഒൗഷധി സ്റ്റോറുകൾ വഴി വിൽക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖല കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളാണിത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 170 സ്റ്റോറുകളുണ്ട്. ബ്രാൻറ് നാമം ഇല്ലാത്ത മരുന്നുകളാണ് ജനറിക് എന്ന് അറിയപ്പെടുന്നത്.
ബ്രാൻറ് നാമത്തിലുള്ള മരുന്നുകളുടെ അതേ ഗുണനിലവാരം ഇവക്കുമുണ്ട്. ബി.പി.പി.ഐ മുൻകൈയെടുത്ത് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ.) അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് മരുന്നുകൾ ഫ്രാഞ്ചൈസികൾക്ക് നൽകുന്നത്.
എന്നാൽ, സ്വകാര്യ കമ്പനികളിൽനിന്ന് ഫ്രാഞ്ചൈസികൾ വാങ്ങുന്ന മരുന്നിെൻറ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
മിക്ക സ്വകാര്യ കമ്പനികളും നൂറുകണക്കിന് ജനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന മരുന്നുകളാണ് ഇതിലധികവും. ഇവയിൽ മിക്കതിേൻറയും ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ പരിശോധനകൾ നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.