ജനറിക് മരുന്നുകളുടെ പ്രചാരംകൂട്ടാൻ റെപ്പുമാരെ നിയമിച്ച് ജൻ ഒൗഷധി
text_fieldsപാലക്കാട്: ബ്രാൻഡ് നാമമില്ലാത്ത (ജനറിക്) മരുന്നുകളുടെ സ്വീകാര്യത വർധിപ്പിക്കാ ൻ പുതിയ വിപണനതന്ത്രവുമായി ജൻ ഒൗഷധി. പദ്ധതിയുടെ നോഡൽ ഏജൻസിയായ ബ്യൂറോ ഒാഫ് ഫാർ മ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഒാഫ് ഇന്ത്യയുടെ (ബി.പി.പി.െഎ) നേതൃത്വത്തിൽ ദേശീ യതലത്തിൽ ഇതിനുള്ള പ്രവർത്തനം ഉൗർജിതമാക്കി. ജനറിക് മരുന്നുകൾക്ക് പ്രചാരം നൽകാൻ ബി.പി.പി.െഎ മാർക്കറ്റിങ് ഒാഫിസർമാരെ നിയമിക്കും.
ഈ മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ നിരക്ക് ഉയർത്താൻ ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഫിസിഷ്യൻമാരെ മാർക്കറ്റിങ് ഒാഫിസർമാർ സന്ദർശിച്ച് ജൻ ഒൗഷധിയുടെ പ്രാധാന്യം വിശദീകരിക്കും. ജനറിക് മരുന്നുകളുടെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തും. മരുന്നുകമ്പനികളുടെ മെഡിക്കൽ റെപ്രസെേൻററ്റിവ്സിന് സമാനമാകും ജൻ ഒൗഷധി മാർക്കറ്റിങ് ഒാഫിസർമാരുടെ പ്രവർത്തനം.
ജൻ ഒൗഷധി സ്റ്റോറുകൾ വന്നശേഷം കുറച്ച് ഡോക്ടർമാരെങ്കിലും ജനറിക് മരുന്നുകൾ എഴുതിത്തുടങ്ങിയിട്ടുണ്ട്. രോഗികൾക്കിടയിലും സ്വീകാര്യത കൂടുന്നു. വിലക്കുറവാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. ബ്രാൻഡഡ് മരുന്നുകളെക്കാൾ 50 മുതൽ 70 ശതമാനംവരെ വിലക്കുറവിലാണ് ജനറിക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ജൻ ഒൗഷധി വിൽക്കുന്നത്. ഗുണമേന്മ ലാബ് പരിശോധനയിലൂടെ ഉറപ്പുവരുത്തിയാണ് വിതരണത്തിനെത്തിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ ജൻ ഒൗഷധി സ്റ്റോറുകളിൽനിന്ന് ശേഖരിച്ച ജനറിക് മരുന്നുകൾ മുഴുവൻ നിലവാരമുള്ളതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.