ജനഗണമനയുടെ പകർപ്പാവകാശം ഉന്നയിച്ച് സോണി മ്യൂസിക്
text_fieldsആലപ്പുഴ: ഡോക്യുമെൻററി സിനിമയില്‍ ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ ആലപിച്ചതിന് പകര്‍പ്പാവകാശലംഘനം ആരോപിച്ച് സോണി മ്യൂസിക് ഇന്ത്യ. രാജ്യാന്തര ശ്രദ്ധ നേടിയ ‘സാറാ താഹ തൗഫീക്ക്’എന്ന ഡോക്യുമെൻററിയുടെ അണിയറ പ്രവർത്തകർക്ക് കാണാനായി പ്രൈവറ്റ് ഫയല്‍ ആയി ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോഴാണ് സോണി കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചതെന്ന് സംവിധായകൻ ശരത് കൊറ്റിക്കല്‍.
സോണി മ്യൂസിക് പോലൊരു സ്വകാര്യ കമ്പനി എങ്ങനെയാണ് നമ്മുടെ രാജ്യത്തിെൻറ ദേശീയഗാനം ഉപയോഗിക്കുന്നതില്‍ പകര്‍പ്പാവകാശലംഘനം ഉയര്‍ത്തുന്നതെന്ന് ശരത് ചോദിക്കുന്നു. സോണിയുടെ അവകാശവാദം സമ്മതിച്ച് കൊടുക്കുകയാണെങ്കിൽ സർക്കാറുകളുടെ പരിപാടികളിലെ ദേശീയഗാനാലാപനം പോലും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നഷ്ടമാകുന്ന സ്ഥിതിവരുമെന്ന് സംവിധായകൻ ശരത് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത് തെൻറ ചിത്രവുമായി ബന്ധപ്പെട്ട വിഷയം അല്ലെന്നും രാജ്യത്തിെൻറ ദേശീയഗാനത്തിെൻറ അവകാശത്തെ ചോദ്യം ചെയ്യുന്ന ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജീവിച്ചിരുന്ന പ്രായം കൂടിയ ജൂതവനിതയായിരുന്ന സാറാ കോഹനെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന താഹയുടെയും തൗഫീഖിെൻറയും ജീവിത കഥയാണ് ശരത് സംവിധാനം ചെയ്ത ഡോക്യുമെൻററി പറയുന്നത്. ചിത്രത്തിൽ സാറ ഉള്‍പ്പെടെ ദേശീയഗാനം ആലപിക്കുന്ന രംഗത്തിനാണ് സോണി കമ്പനി യൂട്യൂബില്‍ കോപ്പിറൈറ്റ് ഉന്നയിച്ചിരിക്കുന്നത്. ഡോക്യുമെൻററിയുടെ ആഗോള തലത്തിലുള്ള ആദ്യപ്രദർശനം മാർച്ചിന് ഒന്നിന് ഇസ്രായേലില്‍ നടത്തിയപ്പോൾ സംവിധായകൻ വിശിഷ്ടാതിഥിയായി പെങ്കടുത്തിരുന്നു. തൃശൂർ രാമ വർമപുരം സ്വദേശിയാണ് 29 കാരനായ ശരത് കൊറ്റിക്കൽ.
നേരത്തേ തൃശൂർ പൂരത്തിെൻറ വാദ്യമേളങ്ങളുടെ ശബ്ദലേഖന അവകാശം ഉന്നയിച്ച് ഇതേ പോലെ സോണി രംഗത്ത് വന്നിരുന്നു. അന്ന് ഓസ്കർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി കമ്പനിക്ക് വേണ്ടി പൂരത്തിെൻറ ശബ്ദം ലൈവ്റെക്കോഡിങ്ങ് നടത്തിയതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് ആരെങ്കിലും പൂരത്തിെൻറ ശബ്ദം റെക്കോഡ് ചെയ്ത് ഉപയോഗിക്കുന്ന വേളയിൽ സാങ്കേതിക വിദ്യയിലൂടെ അത് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.