ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി ജനകീയ സമര സമിതി
text_fieldsഅമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ജനകീയ സമര സമിതി. സമരം ആരംഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും സമര സമിതിയുമായി ചർച്ച നടത്താത്ത മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് ബുധനാഴ്ച നൂറുകേന്ദ്രങ്ങളിൽ സുധാകരെൻറ കോലം കത്തിക്കുമെന്ന് സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് തോട്ടപ്പള്ളിയിൽ വിന്യസിച്ചിരിക്കുന്ന പൊലീസിനെ അടിയന്തരമായി പിൻവലിക്കണം.
മണലെടുക്കാൻ എത്തിച്ചിരിക്കുന്ന നൂറുകണക്കിന് ടിപ്പർ ലോറികൾ, ഡ്രൈവർമാർ, ക്ലീനർമാർ, മണ്ണുമാന്തിപോലെയുള്ള യന്ത്രങ്ങളുടെ ഓപറേറ്റർമാർ, സഹായികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരെയും ഒഴിവാക്കണം.
തീരം കുഴിച്ച് മണലെടുക്കാൻ നിർദേശം നൽകിയ മന്ത്രി ഖനനപ്രദേശം സന്ദർശിക്കണം. കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടാണ് സുധാകരേൻറത്. അടുത്തഘട്ടമായി രണ്ടായിരത്തോളംപേരെ പങ്കെടുപ്പിച്ച് സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ റഹ്മത്ത് ഹാമിദ്, ജനറൽ കൺവീനർ കെ. പ്രദീപ്, എ.ആർ. കണ്ണൻ, കൺവീനർ പി. ആരോമൽ, സജിമോൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.