Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനം ടി.വി ബി.ജെ.പി...

ജനം ടി.വി ബി.ജെ.പി ചാനല്‍ അല്ല; ബി.ജെ.പിക്കാരായ ആരും അതിലില്ല -കെ. സുരേന്ദ്രന്‍

text_fields
bookmark_border
ജനം ടി.വി ബി.ജെ.പി ചാനല്‍ അല്ല; ബി.ജെ.പിക്കാരായ ആരും അതിലില്ല -കെ. സുരേന്ദ്രന്‍
cancel

തിരുവനന്തപുരം: ജനം ടി.വി ബി.ജെ.പിയുടെ ചാനല്‍ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനം ടി.വി കോര്‍ഡിനേറ്റിങ്​ എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ്​ വിളിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മറുപടി.

'ജനം ടി.വി ബി.ജെ.പി നിയന്ത്രിക്കുന്നതല്ല. ബി.ജെ.പിക്ക് അങ്ങനെയൊരു ചാനലേയില്ല. അത്​ ഈ നാട്ടിലെ ദേശസ്​നേഹികളായ കുറേ ആളുകൾ നടത്തുന്നതാണ്​. ബി.ജെ.പിക്കാരായ ആരും അതിലില്ല'' -സുരേന്ദ്രൻ പറഞ്ഞു.

അനില്‍ നമ്പ്യാരെ കസ്​റ്റംസ്​ വിളിപ്പിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ എന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട്​ സുരേന്ദ്രൻ ചോദിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:janam tvK SurendranBJP
Next Story