ജനതാദൾ നേതാക്കൾ ബി.ജെ.പിയിലേക്ക്; ലയന സമ്മേളനം ഇന്ന്
text_fieldsകൊച്ചി: ജനതാദൾ ദേശീയ, സംസ്ഥാന, ജില്ല നേതാക്കൾ ബി.ജെ.പിയിലേക്ക്. ലയന സമ്മേളനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കലൂർ എ.ജെ ഹാളിൽ നടക്കും. ജനതാദൾ സംസ്ഥാന- ജില്ല നേതാക്കളായ പാലോട് സന്തോഷ്, അഡ്വ. മനോജ്കുമാർ, കെ. പത്മനാഭൻ, അഗസ്റ്റിൻ കോലഞ്ചേരി, നറുകര ഗോപി, അയത്തിൽ അപ്പുക്കുട്ടൻ, സുജിത് സുന്ദർ, ടി.പി. പ്രേംകുമാർ, കമറുന്നിസ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ഇടതു മുന്നണി സർക്കാർ ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോവുകയാണ്. മന്ത്രിമാരും കുടുംബാംഗങ്ങളും പാർട്ടിയുടെ താഴേത്തലം മുതലുള്ള നേതാക്കളും വിദ്യാർഥി, യുവജന, ബഹുജന സംഘടന നേതാക്കളടക്കം അഴിമതി ആരോപണങ്ങൾക്കും കച്ചവട രാഷ്ട്രീയത്തിനും വിധേയരായി മാറിയെന്ന് ഭാരവാഹികൾ പറഞ്ഞു. ലയന സമ്മേളനത്തിൽ ബി.ജെ.പി ദേശീയ നേതാക്കളായ കേരള പ്രഭാരി പ്രകാശ് ജാവദേകർ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, സ്മൃതി ഇറാനി, വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. നേതാക്കളായ പാലോട് സന്തോഷ്, അഡ്വ. മനോജ്കുമാർ, നറുകര ഗോപി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.