Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്രവസ്തുതകളെ...

ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനഃപൂർവം തിരസ്കരിച്ചുവെന്ന് സി.പി.ഐ മുഖപത്രം

text_fields
bookmark_border
ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനഃപൂർവം തിരസ്കരിച്ചുവെന്ന് സി.പി.ഐ മുഖപത്രം
cancel

തിരുവനന്തപുരം/കണ്ണൂർ: ഭൂപരിഷ്​കരണത്തെ ചൊല്ലി സി.പി.​െഎ-മുഖ്യമന്ത്രി പോര്​. ഭൂപരിഷ്​കരണനിയമ സുവർണ ജൂബിലി ചട ങ്ങിൽ സി. അച്യുത മേനോ​​െൻറ പങ്ക്​ പരാമർശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയ​നെ സി.പി.​െഎ മുഖപത്രം ‘ജനയുഗം’ രൂക്ഷമായി വിമർശിച്ചു. എന്നാൽ ചിലർക്ക്​ ചരിത്രം അറിയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ചരിത്രം അറിയുന്നതുകൊണ്ടോ അറിയാത്തതു​കൊണ്ടോ ആവാം, നിയമം നടപ്പാക്കിയതി​​െൻറ 50ം വാർഷികത്തി​ൽ താൻ നടത്തിയ പരാമർശം എന്തോ വലിയ അപരാധംപോലെ പ്രചരിപ്പിച്ചത്​. കർഷകത്തൊഴിലാളി യൂനിയൻ ദേശീയ സമ്മേളന സമാപന ഭാഗമായി കണ്ണൂരിൽ കർഷകറാലി ഉദ്​ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുഖപ്രസംഗത്തിലായിരുന്നു ‘ജനയുഗ’ത്തി​​െൻറ വിമർശം. അച്യുതമേനോ​​െൻറ പേര്​ പരാമർശിക്കാത്തത്​ ചരിത്രവസ്​തുതകളുടെ മനഃപൂർവ തമസ്​കരണമാണ്​. ചരിത്രയാഥാർഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട്​ ഇടതുപക്ഷ രാഷ്​ട്രീയത്തിന്​ ഭൂഷണ​മല്ല. ഭൂപരിഷ്​കരണ നിയമനിർമാണം സാധ്യമാക്കിയത്​ 1969 ലെ സി.​ അച്യുതമേനോൻ ഭരണത്തിലാണ്​. ആദ്യ കമ്യൂണിസ്​റ്റ്​ സർക്കാരിനും 67ലെ സപ്​തകക്ഷി മുന്നണിക്കും നിയമനിർമാണം പൂർത്തിയാക്കാനായില്ല. അച്യുതമേനോൻ സർക്കാറാണ്​ നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും നിയമം നടപ്പാക്കിയത്​.​ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതും ആ സർക്കാറാണ്.​ ദേശവ്യാപക ചെറുത്തുനിൽപി​െൻറ വിശ്വാസ്യതയെയാണ്​ അർധസത്യങ്ങൾകൊണ്ട്​ ഇടതുപക്ഷം സ്വയം ചോദ്യംചെയ്യുന്ന​െതന്നും ജനയുഗം വിമർശിച്ചു.

പ്രസംഗത്തിൽ ചിലരെ വിട്ടുകളഞ്ഞത്​ ശരിയാ​െണന്ന്​ മുഖ്യമന്ത്രി പറഞ്ഞു​. അവരെ പേരുപറഞ്ഞ്​ ആക്ഷേപിക്കേണ്ടെന്ന്​ കരുതിയാണ്​ അത്​ ചെയ്യാതിരുന്നത്​. ഭൂപരിഷ്​കരണം നടപ്പാക്കാൻ നേതൃത്വം നൽകിയ ഇ.എം.എസി​​െൻറയും വകുപ്പ്​ മന്ത്രിയായിരുന്ന ഗൗരിയമ്മയുടെയും പേരുകൾ പ്രസംഗത്തിൽ വന്നു. അത്​ എ​​െൻറ ഒൗചിത്യബോധത്തി​​െൻറ ഫലമായിരുന്നു. ഒൗ​േദ്യാഗിക സ്ഥാനത്തിരുന്ന്​​ മറ്റുള്ളവർക്കെതിരെ പരാമർശം വേണ്ടെന്ന നിലപാടായിരുന്നു സ്വീകരിച്ചത്​. അത്​ മനസ്സിലാകണമെങ്കിൽ അതിനുള്ള വിവേകവും ആക്ഷേപം ഉന്നയിച്ചവർക്ക്​ ഉണ്ടാകണമായിരുന്നു. അതിൽ പരിതപിക്കലല്ലാതെ മറ്റു മാർഗമില്ല-മുഖ്യമന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsjanayugammalayalam news
News Summary - Janayugam Against CM Pinarayi-Kerala News
Next Story