സ്വർണക്കടത്ത്: സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ മുഖപത്രം
text_fieldsകോഴിക്കോട്: സ്വർണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം ‘ജനയുഗം’. സർക്കാർ തലത്തിൽ നടക്കുന്ന എല്ലാ നിയമനങ്ങളും സുതാര്യമാകണമെന്ന് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി സത്യൻ മൊകേരി ‘ജനയുഗ’ത്തിലെ ലേഖനത്തിൽ വ്യക്തമാക്കുന്നു.
നിയമനങ്ങൾ കൺസൾട്ടിങ് ഏജൻസികളെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയായി കാണാൻ കഴിയില്ല. കൺസൾട്ടിങ് കമ്പനികൾക്ക് അവരുടെ ബിസിനസ് താൽപര്യം മാത്രമാണ് ഉണ്ടാകുക. അനധികൃതമായി പലരും കടന്നുവരുന്നതിന് അതൊക്കെ വഴിവെക്കുമെന്ന് അനുഭവത്തിൽ മനസ്സിലാക്കാൻ കഴിയണം -ലേഖനം പറയുന്നു.
സ്പ്രിങ്ളർ ഇടപാടിൽ ക്യാബിനറ്റിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് കരാറുണ്ടാക്കിയതിന് സി.പി.ഐ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിങ്ളർ വിഷയത്തിൽ ഉണ്ടായതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.