മാണി ബന്ധം: സി.പി.എമ്മിനെ വിമർശിച്ച് സി.പി.െഎ മുഖപത്രം
text_fieldsതിരുവനന്തപുരം: കോട്ടയത്ത് മാണിയുമായി കൂട്ടുകൂടിയ സി.പി.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് സി.പി.െഎ മുഖപത്രം ജനയുഗം. സംസ്ഥാന രാഷ്ട്രീയത്തിൽ അഴിമതി സ്ഥാപനവത്കരിച്ച മാണിയുടെ കേരള കോൺഗ്രസിനെ ജയിപ്പിക്കാൻ സി.പി.എം അംഗങ്ങൾ നൽകിയ വോട്ട് രാഷ്ട്രീയ അവസരവാദവും അധാർമികവുമാണെന്ന് കുറ്റപ്പെടുത്തിയ മുഖപ്രസംഗം ഇടതുമുന്നണിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിച്ച ജനങ്ങൾക്കിത് ഉൾക്കൊള്ളാൻ കഴിയിെല്ലന്നും വ്യക്തമാക്കി.
കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണത്തെക്കുറിച്ചും അവരെ ഇടതുപക്ഷത്തേക്ക് ആനയിക്കണമെന്നും മനപ്പായസമുണ്ണുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. യു.ഡി.എഫ് സർക്കാറിെൻറ അഴിമതി നിറഞ്ഞതും അധാർമികവുമായ ഭരണ വൈകൃതത്തിെൻറ പ്രതീകവും മുഖമുദ്രയുമാണ് കേരള കോൺഗ്രസും മാണിയും. ഇടതു നയങ്ങളിലെ ഏത് വ്യതിചലനവും ജനം തിരസ്കരിക്കും. ആ തിരിച്ചറിവായിരിക്കണം മുന്നണിയുടെയും അതിലെ ഘടകകക്ഷികളുടെയും മാർഗദർശി. അതു വിട്ടുള്ള ഏത് കളിയും വിനാശകരമായിരിക്കും. പ്രാദേശിക വികാരമെന്ന ന്യായീകരണം ജനം ഉൾക്കൊള്ളില്ല. സി.പി.എം നിലപാട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും. അഴിമതിക്കെതിരെ ചിന്തിക്കുന്ന കേരള ജനതയുടെ പോരാട്ടവീര്യത്തെ വെള്ളമൊഴിച്ച് കെടുത്തുന്ന നടപടിയാണിത്.
സംസ്ഥാനത്ത് വളർന്നുവരുന്ന വർഗീയ രാഷ്ട്രീയത്തിന് മാത്രമേ ഇത് കരുത്ത് പകരൂ. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ പ്രാദേശികമായോ സംസ്ഥാനതലത്തിലോ ഇടതു മുന്നണിക്കോ മുന്നണി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങൾക്കോ കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയം എന്ത് സംഭാവനയാണ് നൽകുന്നതെന്ന് വിശദീകരിക്കാൻ അട്ടിമറിക്ക് ഒത്താശ ചെയ്ത സി.പി.എം നേതാക്കൾ ബാധ്യസ്ഥരാണെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.