സംസ്ഥാന പ്രസിഡൻറിനെ തീരുമാനിക്കുന്നത് ദേശീയ നേതൃത്വം -മന്ത്രി കൃഷ്ണൻകുട്ടി
text_fieldsതൃശൂർ: സംസ്ഥാന പ്രസിഡൻറിനെ തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡൻറും മന്ത്രിയു മായ കെ.കൃഷ്ണൻകുട്ടി. തൃശൂരിൽ സംസ്ഥാന ഭാരവാഹികളുടെയും ദേശീയ സമിതിയംഗങ്ങളുടെയും യോഗത്തിന് മുമ്പായി മാധ്യമങ്ങള ോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണൻകുട്ടി. സംഘടനാ കാര്യങ്ങൾ ഇന്നത്തെ യോഗം ചർച്ച ചെയ്യും. പ്രസിഡൻറ് പദവി സംബന് ധിച്ച് ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യും. എം.പി.വീരേന്ദ്രകുമാറിനെ പാർട്ടിയിൽ എടുക്കുന്നത് സംബന്ധിച്ച് തീര ുമാനമെടുക്കുന്നത് ദേശീയ നേതൃത്വമാണ്. ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് തനിക്ക് അതൃപ്തിയില്ലെന്ന് മാത്യു ടി.തോമസ് എം.എൽ.എയും പ്രതികരിച്ചു. സംഘടനാ കാര്യങ്ങൾ ചർച്ച െചയ്യുന്നതിനാണ് ഇന്നത്തെ യോഗമെന്നും വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ എസ് സംസ്ഥാന ഭാരവാഹികളുടെയും, ദേശീയ നിർവാഹക സമിതിയംഗങ്ങളുടെയും യോഗം തൃശൂരിൽ തിരുവമ്പാടി കൺവെൻഷൻ സെൻററിൽ തുടങ്ങി.
സംസ്ഥാന പ്രസിഡൻറ് കെ.കൃഷ്ണൻകുട്ടി മന്ത്രിയായതിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന നിർവാഹക സമിതിയോഗമാണ് ഞായറാഴ്ച ചേരുന്നത്. പ്രസിഡൻറിനെയും, പാർട്ടിയിലെ പ്രതിസന്ധിയുമാണ് യോഗത്തിലെ പ്രധാന ചർച്ചയാവുകയെന്ന് നേതാക്കൾ തന്നെ സൂചിപ്പിക്കുന്നു. മന്ത്രിയും പ്രസിഡൻറും ഒരാളാവുകയും, പാർട്ടി നേതൃതലത്തിൽ തന്നെ കടുത്ത അതൃപ്തിയിലും പാർട്ടി പ്രതിസന്ധിയിലായിരിക്കെയാണ് യോഗം. പ്രസിഡൻറായിരുന്ന മാത്യു ടി തോമസ് മന്ത്രിയായപ്പോൾ ഉടൻ തന്നെ പ്രസിഡൻറ് പദവി രാജിവെച്ചിരുന്നു. എന്നാൽ കൃഷ്ണൻകുട്ടി മന്ത്രിയായി രണ്ടാഴ്ച പിന്നിടുമ്പോഴും പ്രസിഡൻറ് പദവി ഇതുവരെയും ഒഴിഞ്ഞിട്ടില്ല. പുതിയ പ്രസിഡൻറിനെ സംബന്ധിച്ച് ദേശീയ നേതൃത്വം സൂചനയും നൽകിയിട്ടില്ല.
ചേരികളുടെ ഭാഗമാവാത്തയാളെ പ്രസിഡൻറാക്കണമെന്നാണ് ദേശീയ നേതാക്കളുടെ നിലപാടെങ്കിലും കടുത്ത ചേരിയിലാണ് സംസ്ഥാന നേതൃത്വം. പ്രധാനമായും പ്രസിഡൻറിനെ സംബന്ധിച്ചായിരിക്കും ചർച്ചകൾ, മാത്രവുമല്ല, മാത്യു ടി തോമസിനെ കുറിച്ച് കൃഷ്ണൻകുട്ടി വിഭാഗം അപവാദം പറഞ്ഞുവെന്ന കടുത്ത ആരോപണവും ഉയർന്നിരുന്നു. ഇതും യോഗത്തിൽ ഉയരുമെന്നാണ് പറയുന്നത്. സംസ്ഥാന ഭാരവാഹികൾക്കും, ദേശീയ നിർവാഹക സമിതിയംഗങ്ങൾ, എം.എൽ.എമാർ എന്നിവർക്ക് പുറമെ, ജില്ലാ പ്രസിഡൻറുമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.