ജാസ്മിൻ ഷാ ഹവാല പണം കടത്തിയെന്ന് ഹരജി; ഇ.ഡിയുടെ നിലപാട് തേടി
text_fieldsകൊച്ചി: വിദേശത്തുനിന്ന് ഹവാല പണം കടത്തിയെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാക്കെതിരെ ഹൈകോടതിയിൽ ഹരജി. കോവിഡ് കാലത്ത് സൗദി അറേബ്യയിലും മധ്യ പൗരസ്ത്യ രാഷ്ട്രങ്ങളിലും കുടുങ്ങിയ നഴ്സുമാരെയും മറ്റും ഇന്ത്യയിലേക്ക് മടക്കിയെത്തിക്കുന്നതിന്‍റെ മറവിൽ കോടികൾ കടത്തിയെന്നാരോപിച്ച് എറണാകുളം ഓച്ചന്തുരുത്ത് സ്വദേശി എം.ആർ. അജയനാണ് ഹരജി നൽകിയിരിക്കുന്നത്.
അനധികൃത സമ്പാദ്യവും വിനിയോഗവും സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യം. ഹരജിയിൽ കോടതി ഇ.ഡിയുടെ നിലപാട് തേടി.
കരുവന്നൂർ കേസിൽ അന്വേഷണം നേരിടുന്ന എം.കെ. കണ്ണനുമായി ജാസ്മിൻ ഷാക്ക് അടുത്ത ബന്ധമുണ്ടെന്ന് ഹരജിയിൽ പറയുന്നു. മലപ്പുറം ജില്ലയിൽ 30 കോടിയുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇ.ഡിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് കോടതി നിർദേശിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.