സാധ്യമായ അന്വേഷണമെല്ലാം നടത്തി; ജെസ്നയെ കണ്ടെത്താനായില്ലെന്ന് പൊലീസ്
text_fieldsെകാച്ചി: പത്തനംതിട്ടയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജെയിംസിനെ കണ്ടെത്താൻ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നും ഇതുവരെ ഫലം കണ്ടില്ലെന്നും പൊലീസ് ഹൈകോടതിയിൽ. ജെസ്നക്ക് വേണ്ടി ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കാൻ നടപടി പൂർത്തിയാക്കിയെന്നും പൊലീസ് വ്യക്തമാക്കി. ജെസ്നയെ കാണാതായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോൺ നൽകിയ ഹരജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖര പിള്ളയുടെ വിശദീകരണം.
അതിനിടെ, ജെസ്നയെ കാണാതായ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കാൻ നടപടി തേടുന്നതിന് പകരം ഹേബിയസ് കോർപസ് ഹരജി നൽകിയതെന്തിനെന്ന് ഹൈകോടതി ചോദിച്ചു. ജെസ്നയെ ആരെങ്കിലും തടവിൽ െവച്ചെന്ന ആശങ്കയില്ലാത്ത സാഹചര്യത്തിൽ കോടതി മുഖേന കൂടുതൽ ഉചിതമായ ബദൽ മാർഗം തേടുകയായിരുന്നു വേണ്ടിയിരുന്നത്. ജെസ്നയെ കണ്ടെത്താൻ സഹോദരൻ ജെയ്സ് ജോൺ നൽകിയ ഹേബിയസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തുടർന്ന് ഹരജി ചൊവ്വാഴ്ച വിധി പറയാനായി മാറ്റി.
മാർച്ച് 23 നാണ് ജെസ്നയെ കാണാനില്ലെന്ന പിതാവിെൻറ പരാതി ലഭിച്ചശേഷം വിശദമായി അന്വേഷിച്ചെന്നും പൊലീസ് വ്യക്തമാക്കി. മേയ് മൂന്നിന് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ജെസ്നയെ കണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. 250 പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴികൾ രേഖപ്പെടുത്തി.
ഐ. ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. 100 അംഗ അന്വേഷണ സംഘമാണ് നിലവിലുള്ളത്. കണ്ടെത്തുന്നവർക്ക് ഡി.ജി.പി അഞ്ച് ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. ജെസ്നയുടെ കോളജിലുൾപ്പെടെ 11 സ്ഥലങ്ങളിൽ വിവരശേഖരണത്തിന് പെട്ടികൾ സ്ഥാപിച്ചു. പിതാവിെൻറ നിർമാണ സൈറ്റിലുമുൾപ്പെടെ കരിങ്കൽ ക്വാറികളിലും അന്വേഷണം നടത്തി. ഇതുവരെ ഫലപ്രാപ്തിയുണ്ടായിട്ടില്ല. അവഗണിക്കാവുന്ന വിവരങ്ങൾ ലഭിച്ചാൽ പോലും വിശദ പരിശോധന നടത്തുന്നുണ്ടെന്ന് വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.