കാണാതായ ദിവസം ജസ്‌നയും ആണ്‍സുഹൃത്തും ഒന്നിച്ച്: സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
text_fieldsപത്തനംതിട്ട: കാണാതായ ജെസ്നയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്നു ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള കടയിലെ സി.സി.ടി.വിയില്‍ നിന്നാണു ജെസ്നയുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. ഇടിമിന്നലില്‍ ഈ ക്യാമറയിലെ ദൃശ്യങ്ങൾ നഷ്ട്ടപ്പെട്ടിരുന്നെങ്കിലും പൊലീസ് ഹൈടെക് സെല്ലിൻെറ സഹായത്തോടെ ഇവ വീണ്ടെടുക്കുകയായിരുന്നു.
കാണാതായ മാര്‍ച്ച് 22ന് പകല്‍ 11.44നു കടയുടെ മുന്നിലൂടെ നടന്നു പോകുന്ന ജെസ്നയുടെ ദൃശ്യങ്ങളാണു ലഭിച്ചത്. ആറുമിനിറ്റിനു ശേഷം ജെസ്നയുടെ ആണ്‍സുഹൃത്തിനെയും വിഡിയോയിൽ കാണാം. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇതിലില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോൾ ജെസ്ന ധരിച്ചിരുന്നത് ചുരിദാര്‍ ആയിരുന്നു. എന്നാല്‍ മുണ്ടക്കയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്. ജസ്നയുടെ കൈയില്‍ ഒരു ബാഗും തോളില്‍ മറ്റൊരുബാഗും ഉണ്ട്. ജെസ്ന മുണ്ടക്കയത്ത് എത്തിയ ശേഷം ഷോപ്പിങ്ങ് നടത്തിയതായി സൂചനയുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്ന തന്നെയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചു. സഹപാഠികള്‍ ആണ്‍സുഹൃത്തിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ജെസ്ന തിരോധനത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരി നല്‍കിയ ഹരജി ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണു ദൃശ്യങ്ങള്‍ ലഭിച്ചത്.
മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേയ്ക്കു പോകുന്നു എന്ന് പറഞ്ഞ് മാര്‍ച്ച് 22 ന് രാവിലെ എരിമേലിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. മാര്‍ച്ച് 22 ന് രാവിലെ 10. 30 ന് എരിമേലിയില്‍ വച്ച് ജെസ്ന ബസില്‍ ഇരിക്കുന്നതു കണ്ടു എന്നു സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.