ജസ്ന: കൂടുതൽ വിവരം ലഭിക്കാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നു
text_fieldsപത്തനംതിട്ട: റാന്നി കൊല്ലമുളയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി െസ്നയെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നു. ബംഗളൂരുവിൽ കെണ്ടന്ന സൂചനയെത്തുടർന്ന് അവിടെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ തെളിെവാന്നും ലഭിച്ചില്ല. ബംഗളൂരു ധർമരാമിലെ ആശ്രമത്തിൽ നടത്തിയ അേന്വഷണത്തിൽ അവിടെ ചെന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്.
ആശ്രമത്തിൽ വെച്ച് ജസ്നയെയും ഒപ്പം ഒരു യുവാവിനെയും കണ്ടെന്ന് പൂവരണി സ്വദേശി മൊഴിനൽകിയിരുന്നു. പൊലീസ് അവിടത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിനിടെ, സഹോദരി ജസിയുടെ ഫോണിലേക്ക് ബംഗളൂരുവിൽനിന്ന് വന്ന മിസ്ഡ് കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കാണാതായി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് മിസ്ഡ് കോളുകൾ വന്നിരുന്നു. തിരികെവിളിക്കാൻ ശ്രമിച്ചപ്പോൾ അതിന് കഴിഞ്ഞില്ലെന്നാണ് പറയുന്നത്. സിമ്മിെൻറ ഉടമയെതേടി രണ്ട് പൊലീസുകാർ ബംഗളൂരുവിൽ പോയെങ്കിലും കൂടുതൽ തെളിവുലഭിച്ചില്ല. ബി.എസ്.എൻ.എൽ നമ്പറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ വിലാസത്തിൽ എടുത്ത സിമ്മാണെന്നാണ് പൊലീസ് നിഗമനം.
മാർച്ച് 22ന് രാവിലെ 10.30ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപ സമ്മാനം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.