ജസ്നയുടെ തിരോധാനം: അന്വേഷണം കുറ്റമറ്റ രീതിയിലെന്ന് പിതാവ്
text_fieldsേകാട്ടയം: മുക്കൂട്ടുതറയിൽനിന്ന് കാണാതായ ജസ്ന മരിയ ജയിംസിെൻറ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പിതാവ് ജയിംസ് ജോസഫ്. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോർ ജസ്ന’ സമൂഹ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടയം കലക്ടറേറ്റിനുമുന്നിൽ നടത്തുന്ന നിരാഹാരസമരത്തിന് െഎക്യദാർഢ്യവുമായി എത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിെൻറ ആദ്യഘട്ടത്തില്‍ ഇഴച്ചിലുണ്ടായെങ്കിലും പ്രത്യേക സംഘം ചുമതലയേറ്റശേഷം എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ട്. ജസ്നയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചശേഷം നിരവധി ഫോണുകളും സന്ദേശങ്ങളും എത്തുന്നുണ്ട്. ബംഗളൂരുവിൽ ജസ്ന എത്തിയിരുെന്നന്ന സൂചനകളെത്തുടർന്ന് അവിടെ നേരിട്ടും അന്വേഷണം നടത്തി. അത് അടിസ്ഥാനരഹിത പ്രചാരണമായിരുെന്നന്ന് മനസ്സിലാക്കാനായി. ദൂരുഹസാഹചര്യത്തിൽ മുക്കൂട്ടുതറയിൽനിന്ന് കഴിഞ്ഞമാസം 22നാണ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജ് രണ്ടാംവർഷ ബിരുദവിദ്യാർഥി ജസ്നയെ കാണാതായത്.
അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചത്. സമരം നാലാംദിവസം പിന്നിട്ടപ്പോഴാണ് ജസ്നയുടെ പിതാവെത്തിയത്. മാർച്ച് 22ന് രാവിലെ അമ്മായിയുടെ വീട്ടിലേെക്കന്നുപറഞ്ഞ് പോയ ജസ്ന എരുമേലിയിൽ എത്തിയെന്ന് മാത്രമാണ് ലഭിച്ച തെളിവ്.
പിന്നീട് ആേൻറാ ആൻറണി എം.പി ബംഗളൂരുവിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണസംഘം അവിടെയെത്തി സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും പ്രേയാജനമുണ്ടായില്ല. തുടർന്ന് തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 15അംഗ സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.