കാൽ കണ്ടെത്തിയ സംഭവം: ഡി.എൻ.എ പരിശോധന ജസ്നയെന്ന് സംശയിച്ച്
text_fieldsഅടിമാലി: ഇടുക്കി മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ യുവതിയുടെ കാൽ പത്തനംതിട്ട കൊല്ലമുളയിൽനിന്ന് കാണാതായ ജസ്നയുടേെതന്ന സംശയം ബലെപ്പടുത്തി െപാലീസ്. ഡി.എൻ.എ പരിശോധനക്കയച്ചത് ഇൗ പശ്ചാത്തലത്തിലാണെന്നാണ് സൂചന. ജസ്ന ഇൗ മേഖലയിൽ എത്തിയെന്ന സൂചനകളും കാൽ പരിശോധനയിൽ മരിച്ച സ്ത്രീയുടെ പ്രായം സംബന്ധിച്ച കണ്ടെത്തലും അടക്കം പരിഗണിച്ചാണ് പൊലീസിെൻറ നിഗമനം.
ജസ്ന നെടുങ്കണ്ടം രാമക്കൽമേട്ടിൽ എത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് സംശയത്തിനും പരിശോധനക്കും മറ്റൊരു അടിസ്ഥാനം. ഇവിടെ നിന്ന് മൂന്നാറിലും പരിസരത്തും ജസ്ന എത്തുന്നതിന് സാധ്യത കൂടുതലാണ്. ഇത് സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നതിനിടെയാണ് സമീപപ്രദേശമായ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചിത്തണ്ണിയിൽ പുഴയരികിൽ പുതിയതായി നിർമിച്ച റോഡിൽ ക്ഷേത്രത്തിനു സമീപം താഴ്ഭാഗത്തായി കാൽ കണ്ടെത്തിയത്. അരയിൽനിന്ന് വേർപ്പെട്ട നിലയിൽ ഇടത് കാലാണ് കണ്ടെത്തിയത്. ഒഴുകിവന്ന് കരക്കടിയുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. 20നും 30നും ഇടയിൽ പ്രായമുള്ള യുവതിയുടെ കാലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അഞ്ചു മുതൽ 25 ദിവസംവരെ പഴക്കമാണ് കണക്കാക്കിയിരിക്കുന്നത്. തുടർന്ന് മറ്റ് ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നതിനടക്കം ശ്രമങ്ങളും പൊലീസ് ഉൗർജിതമാക്കി. ഒരുമാസം മുമ്പ് മൂന്നാർ ആറ്റുകാട് വെള്ളച്ചാട്ടത്തിൽ ചാടിയ ആറ്റുകാട് സ്വദേശിനി വിജിയെ (31) കുറിച്ച് ഇതുവരെ വിവരമില്ല. ഇവരുടെ ശരീരഭാഗമാണോ ഇതെന്നറിയാനുള്ള ഡി.എൻ.എ പരിശോധന അടക്കമുള്ള നടപടിക്ക് പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാൽ, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലേ ഡി.എൻ.എ പരിശോധന നടത്തുകയുള്ളൂവെന്ന് കെമിക്കൽ ലാബിൽനിന്ന് അറിയിപ്പ് ലഭിച്ചതിനാൽ ഫോറൻസിക് റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകിയിരിക്കുകയാണ്.
കൊന്നത്തടി പഞ്ചായത്ത് പരിധിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ മറ്റൊരു യുവതിയെയും കാണാതായിട്ടുണ്ട്. ഇവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. എന്നാൽ, ഇവരുടെ ഡി.എൻ.എ പരിശോധനക്ക് ഇതുവരെ നടപടിയെടുത്തിട്ടില്ല. ജസ്നയുടെ തിരോധാനം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ട്. കാൽ ജസ്നയുടേതെന്നതടക്കം നിഗമനങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണിതെന്ന് സംശയിക്കുന്നു. എല്ലാ വശങ്ങളും പരിശോധിച്ചു വരുന്നതായി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.