Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്ന മലപ്പുറം...

ജസ്ന മലപ്പുറം കോട്ടക്കുന്നിലെത്തിയതിന് സ്ഥിരീകരണ​മില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
Jasna Maria James Missing
cancel

മലപ്പുറം: പത്തനംതിട്ടയിൽനിന്ന്​ കാണാതായ ജസ്​ന മലപ്പുറം കോട്ടക്കുന്ന്​ എത്തിയതിന്​ സ്ഥിരീകരണ​മില്ലെന്ന്​ അന്വേഷണസംഘം. പത്രവാർത്തയെ തുടർന്ന്​ വീണ്ടും മലപ്പുറത്ത്​ എത്തിയ അന്വേഷണ സംഘം സി.സി ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്​. വെച്ചൂച്ചിറ എസ്​​.​െഎ ദിനേശ്​ കുമാർ, എ.എസ്​.​െഎ നാസർ എന്നിവരടങ്ങുന്ന സംഘമാണ്​  വെള്ളിയാഴ്​ച വൈകീട്ട്​ എത്തിയത്​. ജസ്​നയെ ബസിൽ കണ്ടുവെന്ന കണ്ടക്​ടറുടെ മൊഴിയെതുടർന്ന്​ ഇതിന്​ മുമ്പ്​ അന്വേഷണ സംഘം മലപ്പുറത്ത്​ വന്ന്​ അന്വേഷണം നടത്തിയെങ്കിലും തുമ്പ്​ ലഭിച്ചിരുന്നില്ല. കഴ​ിഞ്ഞ മേയ്​ മൂന്നിന്​ ബാഗുകളുമായി എത്തിയ രണ്ട്​ പെൺകുട്ടികൾ ഏറെ സമയം കോട്ടക്കുന്ന്​ പാർക്കിൽ ചെലവഴിച്ചിരുന്നു.

പെൺകുട്ടികളിലൊരാൾ കരയുന്നതായി കണ്ടുവെന്ന്​ സുരക്ഷ ചുമതലയുള്ള ജീവനക്കാരൻ പാർക്ക്​ മാനേജറെ അറിയിച്ചിരുന്നു. ഇവരുടെ കൂടെ ആൺകുട്ടികളുമുണ്ടായിരുന്നു. ആരെങ്കിലും ഉപദ്രവിച്ചിട്ടാണോ കരഞ്ഞതെന്ന്​ ഉറപ്പുവരുത്താൻ അന്ന്​ പാർക്ക്​ മാനേജർ സി.സി.ടി.വി പരി​േശാധിച്ചിരുന്നു. സംശയകരമായതൊന്നും കണ്ടില്ല. സ്​പെഷൽ ബ്രാഞ്ചും ലോക്കൽ പൊലീസും വിശദമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. ജസ്​ന എത്തിയെന്ന്​ തെളിയിക്കുന്ന ദൃശ്യമോ മറ്റു സാക്ഷി​െമാഴികളോ ലഭിച്ചിരുന്നില്ല. ​വെള്ളിയാഴ്​ച വൈകീട്ട്​ കോട്ടക്കുന്ന്​ പാർക്കിലെത്തിയ അന്വേഷണ സംഘം വിശദമായ അന്വേഷണം തുടങ്ങി. മാനേജറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സംഘം ശനിയാഴ്​ചയും മലപ്പുറത്തുണ്ടാവും. സി.സി ടി.വി ദൃശ്യത്തിലുള്ള ​െപൺകുട്ടി ജസ്​നയല്ലെന്നാണ്​ പൊലീസി​​​െൻറ പ്രാഥമിക നിഗമനം. ​  

അത്​ ജസ്​നയല്ല -പാർക്ക്​ മാനേജർമലപ്പുറം: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്​ന മലപ്പുറം ​േകാട്ടക്കുന്ന്​ പാർക്കിൽ എത്തിയതായുള്ള പ്രചാരണം​ തെറ്റാണെന്ന് പാർക്ക് മാനേജർ. ജസ്നയാണെന്ന സംശയമുണ്ടായപ്പോൾ ഒരുദിവസം മുഴുവൻ ചെലവഴിച്ച്​ സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചു. അന്ന്​ സ്​ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനോടും ഇത്​ സംബന്ധിച്ച്​ ചോദിച്ചപ്പോൾ പാർക്കിലെത്തിയത്​ ജസ്​നയല്ലെന്ന്​ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ഫോ​േട്ടാ സഹിതം ചോദിച്ചപ്പോഴും സെക്യൂരിറ്റിക്കാരൻ ഇൗ വാദത്തിൽ ഉറച്ചുനിന്നതായി മാനേജർ അൻവർ പറഞ്ഞു. മേയ്​ മൂന്നിനാണ്​ ജസ്​ന കോട്ടക്കുന്നിലെത്തിയതെന്ന്​ പ്രചാരണമുണ്ടായത്​. മൂന്ന്​ ആൺകുട്ടികൾക്കൊപ്പം കണ്ട പെൺകുട്ടി കരയുന്നത്​ ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഇൗ വിവരം പാർക്ക്​ മാനേജറെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ പ്രശ്​നമൊന്നും ശ്രദ്ധയിൽപെട്ടില്ല. ഇവർക്കൊപ്പം മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നതായും മാനേജർ പറഞ്ഞു. 

അ​ത്​ ജ​സ്​​ന​യ​ല്ല -പാ​ർ​ക്ക്​ മാ​നേ​ജ​ർ
മ​ല​പ്പു​റം: പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കാ​ണാ​താ​യ ജ​സ്​​ന മ​ല​പ്പു​റം ​േകാ​ട്ട​ക്കു​ന്ന്​ പാ​ർ​ക്കി​ൽ എ​ത്തി​യ​താ​യു​ള്ള പ്ര​ചാ​ര​ണം​ തെ​റ്റാ​ണെ​ന്ന് പാ​ർ​ക്ക് മാ​നേ​ജ​ർ. ജ​സ്ന​യാ​ണെ​ന്ന സം​ശ​യ​മു​ണ്ടാ​യ​പ്പോ​ൾ ഒ​രു​ദി​വ​സം മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചു. അ​ന്ന്​ സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി​ക്കാ​ര​നോ​ടും ഇ​ത്​ സം​ബ​ന്ധി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ പാ​ർ​ക്കി​ലെ​ത്തി​യ​ത്​ ജ​സ്​​ന​യ​ല്ലെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഫോ​േ​ട്ടാ സ​ഹി​തം ചോ​ദി​ച്ച​പ്പോ​ഴും സെ​ക്യൂ​രി​റ്റി​ക്കാ​ര​ൻ ഇൗ ​വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന​താ​യി മാ​നേ​ജ​ർ അ​ൻ​വ​ർ പ​റ​ഞ്ഞു. മേ​യ്​ മൂ​ന്നി​നാ​ണ്​ ജ​സ്​​ന കോ​ട്ട​ക്കു​ന്നി​ലെ​ത്തി​യ​തെ​ന്ന്​ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. മൂ​ന്ന്​ ആ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ണ്ട പെ​ൺ​കു​ട്ടി ക​ര​യു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഇൗ ​വി​വ​രം പാ​ർ​ക്ക്​ മാ​നേ​ജ​റെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട്​ പ്ര​ശ്​​ന​മൊ​ന്നും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല. ഇ​വ​ർ​ക്കൊ​പ്പം മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്ന​താ​യും മാ​നേ​ജ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJesna Maria James
News Summary - Jasna Maria James Missing Case: Not Reached in Kottakkunnu Park-Kerala News
Next Story