ജസ്ന: അന്വേഷണ ഉദ്യോഗസ്ഥൻ വിരമിക്കുന്നു
text_fieldsപത്തനംതിട്ട: ജസ്നയെ കണാതായി നാലുമാസമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതിരിക്കെ, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈ.എസ്.പി 31ന് വിരമിക്കുന്നു. തിരുവല്ല ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖരപിള്ളക്കായിരുന്നു മേൽനോട്ടച്ചുമതല. വിരമിക്കാൻ േപാകുന്ന ഒരു ഉേദ്യാഗസ്ഥനെ അന്വേഷണം ഏൽപിച്ചത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ഏറ്റവും അവസാനം പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.
എന്നാൽ, അത് എന്താണെന്ന് വ്യക്തമാക്കാൻ പൊലീസിനും കഴിയുന്നില്ല. ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. എവിേടെക്കങ്കിലും സ്വയം േപായതാണോ ആരുടെയെങ്കിലും സഹായത്താൽ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയാണോ എന്നും സംശയിക്കുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം രൂപമാറ്റം വരുത്തിയതായും സംശയിക്കുന്നു.
കാണാതായ മാർച്ച് 22ന് മുണ്ടക്കയത്തെ ഒരു കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ പാൻറും ഷർട്ടും ധരിച്ച് നീങ്ങുന്ന പെൺകുട്ടിയെ കണ്ടിരുന്നു. ഇത് ജസ്ന തന്നെയെന്ന ഉറച്ച തീരുമാനത്തിലാണ് െപാലീസ്. യാത്രക്കുള്ള തയാറെടുേപ്പാടെ ബാഗുകളും ൈകയിലുണ്ടായിരുന്നു. കർണാടകയിലെ കുടകിൽ ചില ബന്ധുക്കൾ ഉെണ്ടന്ന അറിവിനെ തുടർന്ന് അവിടം കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ചെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. എങ്കിലും ചില സംശയങ്ങളെ തുടർന്ന് അവിടെ അന്വേഷണം തുടരുന്നുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. സൈബർസെൽ വിഭാഗം ഫോൺകാളുകളും പരിശോധിക്കുന്നു. സംശയകരമായ ചില കാളുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജസ്നയോട് സാമ്യമുള്ള ഒരു പെൺകുട്ടിയെ ബംഗളൂരുവിൽ മെേട്രായിൽ കണ്ടെന്ന വിവരത്തെ തുടർന്ന് അവിടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജസ്നയോട് സാമ്യമുള്ളവരെ കണ്ടാൽ ഉടൻ ആളുകൾ െപലീസിനെ അറിയിച്ചുകൊണ്ടിരിക്കയാണ്. ഇത് പൊലീസിന് തലവേദനയും സൃഷ്ടിക്കുന്നു. ഇൗ സ്ഥലങ്ങളിലെല്ലാം അന്വേഷണവും നടത്തേണ്ടി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.