ജസ്നയുടെ തിരോധാനം: 10 ദിവസത്തിനകം നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം
text_fieldsപത്തനംതിട്ട: ജസ്നയുടെ തിരോധാനത്തിൽ 10 ദിവസത്തിനകം നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് അന്വേഷണ സംഘം. ജസ്ന രണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിലെ കാൾ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതു സാധ്യമായാൽ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
രണ്ടാമത്തെ ഫോൺ രേഖകൾക്കായി ൈസബർ സെല്ലിെൻറ സഹായത്തോടെ അന്വേഷണം നടത്തുകയാണിപ്പോൾ. 10 ദിവസത്തിനകം വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിെൻറ വിശ്വാസം. രണ്ടാമതൊരു ഫോൺ ജസ്നക്കുണ്ടായിരുന്നു എന്ന വിവരമല്ലാതെ ഇതിെൻറ നമ്പർ പൊലീസിന് ലഭിച്ചിട്ടില്ല. ജസ്ന ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളിൽനിന്നാണ് രണ്ടാമത് ഒരു ഫോൺകൂടി ഉണ്ടാകുമെന്ന സൂചന പൊലീസിന് ലഭിച്ചത്.
ഇതിെൻറ നമ്പർ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. നമ്പർ ലഭിച്ചാൽ അതിലെ കാൾ വിവരങ്ങളിൽനിന്ന് ജസ്ന ജീവിച്ചിരിപ്പുണ്ടോ, ആരുടെയെങ്കിലും പ്രേരണയാലാണോ വീടുവിട്ടിറങ്ങിയത് എന്നീ കാര്യങ്ങളിൽ വ്യക്തത വരും. വീട്ടുകാരും സഹപാഠികളും പറയുന്നത് ജസ്നക്ക് ഒരു ഫോൺ മാത്രേമ ഉണ്ടായിരുന്നുള്ളൂ എന്നാണ്. കീപാഡോടു കൂടിയ സാദാഫോണാണത്. ഇതിൽനിന്നാണ് സഹപാഠിയായ യുവാവിന് അടക്കം മെസേജ് അയച്ചിരുന്നതും കാളുകൾ ചെയ്തിരുന്നതും. ജസ്നയെ കാണാതാകുന്നതിന്2ന് ആറുമാസം മുമ്പുമുതലുള്ള ടവർ ലൊക്കേഷനുകൾ സൈബർെസൽ പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.