കോളജ് വിദ്യാർഥിനിയുടെ തിരോധാനം: അന്വേഷണത്തിന് പുതിയ സംഘം
text_fieldsകോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ഥിനി െജസ്ന മരിയ ജയിംസിെൻറ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ 15 അംഗ സംഘത്തിനാണ് ചുമതല. ഇതില്‍ സൈബര്‍ വിദഗ്ധരെയും വനിത പൊലീസ് ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തി.ൈജസ്നയെ കണ്ടെത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറക്കലിെൻറ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടർന്നാണ് ഡി.ജി.പി പ്രത്യേക സംഘത്തെ നിയമിച്ചത്. ഒന്നരമാസമായിട്ടും തിരോധാനക്കേസിൽ തുമ്പുണ്ടാകാതിരുന്നതിനെത്തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫിെൻറ മകള്‍ െജസ്‌ന മരിയ ജയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30മുതലാണ് കാണാതാകുന്നത്. വാട്സ്ആപും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ജസ്ന എരുമേലിവരെ എത്തിയതായി മാത്രമാണ് ലഭിച്ച തെളിവ്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാൽ അടുത്ത സുഹൃത്തുക്കളും കുറവ്. കാണാതാകുന്ന ദിവസം സ്റ്റഡി ലീവായിരുന്നു. രാവിലെ എട്ടുമണിയോടെ വീടിെൻറ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജയിംസ് ജോലിസ്ഥലത്തേക്കുപോയി. മൂത്തസഹോദരി െജഫിമോളും സഹോദര െജയ്‌സും കോളജിലേക്കും പോയി. ഒമ്പതുമണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം വീട്ടില്‍നിന്നിറങ്ങുകയായിരുന്നു. ഓട്ടോയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് വിവരമൊന്നും ഇല്ല. അന്നു രാത്രി ഏഴരയോടെ പിതാവ് ജയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
സമൂഹമാധ്യമത്തിലൂടെയും െജസ്നക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. കഴിഞ്ഞദിവസം അന്വേഷണം ഊർജിതമാക്കമണെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മ നേതൃത്വത്തിൽ ജസ്റ്റിസ് ഫോർ െജസ്ന എന്ന പേരിൽ റാലി നടത്തിയിരുന്നു. വിവരം നൽകാൻ കഴിയുന്നവർക്കായി െജസ്നയുടെ ബന്ധു റോജിസ് ജറിയുടെ 9995780027 എന്ന നമ്പറും നജീബ് എന്നയാൾ കുറിച്ചിട്ടുണ്ട്. കാണാതാകുന്ന ദിവസം രാവിലെ താനും െജസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയതെന്ന് സഹോദരൻ െജയ്സ് പറഞ്ഞു. പരീക്ഷയുടെ റിസൽട്ട് വന്നുവെന്നും 91 ശതമാനം മാർക്കുണ്ടെന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് പറഞ്ഞിരുന്നു. തലേദിവസം പപ്പയുടെ പെങ്ങളെ വിളിച്ച് ഒറ്റക്കിരുന്ന് പഠിക്കാൻ പറ്റുന്നില്ല, അങ്ങോട്ടു വരികയാണെന്ന് വിളിച്ചുപറഞ്ഞിരുന്നു.
എരുമേലിയിൽനിന്ന് കയറിയ ബസിൽ ഒറ്റക്കിരുന്ന് പോകുന്നതും സി.സി ടി.വിയിൽ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞ് എന്താണു സംഭവിച്ചതെന്ന് ഒരു സൂചനയും ഇല്ല.െജസ്നയെ കാണാതായശേഷം ചില അജ്ഞാത ഫോണുകൾ തനിക്ക് വന്നിരുെന്നന്നും പൊലീസിനെ അറിയിച്ചിട്ടും ഇതിെനക്കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ലെന്നും സഹോദരി െജഫി ജയിംസ് പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാതെ ദുരാരോപണങ്ങൾ ഉണ്ടാകുന്നത് ഏറെ വേദനയുണ്ടാക്കുന്നതാണെന്നും കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.