ജെസ്‌ന കേസ് സി.ബി.െഎക്കു വിടണമെന്ന ഹരജി ൈഹകോടതി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: പത്തനംതിട്ടയിൽ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിെൻറ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കേസ് സി.ബി.െഎക്കു വിടണമെന്നാവശ്യപ്പെട്ട് െജസ്നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തുമാണ് ഹരജി നല്‍കിയത്.
സംഭവം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ പരസ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, ഇതു സംബന്ധിച്ച റിപ്പോർട്ട് ഗവ. പ്ലീഡർ മുഖേന മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് എരുമേലി മുക്കുട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിെൻറ മകൾ െജസ്‌നയെ കാണാതായത്. കോട്ടയം കാഞ്ഞിരപ്പളളി സെൻറ് ഡൊമിനിക്‌സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാർഥിനി ആയിരുന്നു െജസ്ന. െജസ്നയെ കണ്ടെത്താൻ വിവിധ തലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സഹോദരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.
െജസ്‌നയെ കണ്ടെത്താന്‍ ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായി പൊലീസ് നേരേത്ത കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.