പാസില്ല, മുഖ്യമന്ത്രിയെ ഒന്ന് കണ്ടാൽ മതി; ജില്ല താണ്ടി ജയചന്ദ്രൻ
text_fieldsസത്യപ്രതിജ്ഞ ചടങ്ങ് കാണാനായി കുണ്ടറയിൽനിന്നെത്തിയ ജയചന്ദ്രൻ
തിരുവനന്തപുരം: 'ഇതിലേ കടന്നുപോകുേമ്പാ മുഖ്യമന്ത്രിയെ ഒന്ന് കണ്ടാ മതി, അതിനാണ് വന്നത്'. കൊല്ലത്തുനിന്ന് വളരെ കഷ്ടപ്പെട്ട് തലസ്ഥാനത്തെത്തിയ ജയചന്ദ്രെൻറ ആവശ്യം വളരെ ലളിതമാണ്. പേക്ഷ, പാസൊന്നും കിട്ടിയില്ല.
എങ്ങനെ കാണാൻ കഴിയുമെന്ന് അറിയുകയുമില്ല. സെൻട്രൽ സ്റ്റേഡിയത്തിന് പുറത്ത് മുഖ്യമന്ത്രി കടന്നുപോകുന്ന റോഡിന് അരികിലാണ് ഇേദ്ദഹത്തിെൻറ നിൽപ്. നല്ല ചുമപ്പ് നിറത്തിൽ അരിവാൾ ചുറ്റിക അടയാളമുള്ള മാസ്ക് ധരിച്ചിട്ടുണ്ട്.
കൊല്ലത്തുനിന്ന് ട്രെയിനിലാണ് ജയചന്ദ്രൻ തമ്പാനൂരിലെത്തിയത്. അവിടെ നിന്ന് നട്ടുച്ചക്ക് നടന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്കും. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടതിെൻറ നേരിയ ബുദ്ധിമുട്ടുണ്ടെങ്കിലും പാർട്ടി വികാരത്തിന് മുന്നിൽ അതൊന്നും തടസ്സമായില്ല.
വേദിക്കകത്തേക്ക് കയറാനാകില്ലെന്ന് വിവരം കിട്ടിയതോടെ പുറത്ത് കാത്തുനിന്ന് ഒന്ന് കണ്ടിട്ട് േപാകാമെന്ന് തീരുമാനിക്കുകയായിരുെന്നന്ന് ജയചന്ദ്രൻ പറയുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൊക്കെ പെങ്കടുത്തിട്ടുണ്ട്. വൈകുന്നേരം എങ്ങനെ നാട്ടിലേക്ക് മടങ്ങാനാകുമെന്നും ഇദ്ദേഹത്തിനറിയില്ല. 'എന്തെങ്കിലും വഴികാണു'മെന്ന പ്രതീക്ഷ മാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.