ജയമോഹൻ തമ്പിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പണത്തെച്ചൊല്ലിയുള്ള തർക്കം
text_fieldsതിരുവനന്തപുരം: കേരള മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയില്‍ ഡി.ജി.എമ്മും ആയിരുന്ന കെ. ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച രാത്രിയോടെയെന്ന് പൊലീസ്. സംഭവത്തിൽ ജയമോഹെൻറ മകന്‍ അശ്വിനെ അറസ്റ്റ് ചെയ്യുകയും സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.
പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതക കുറ്റം മകൻ അശ്വിൻ സമ്മതിച്ചിട്ടുണ്ട്. അമിത മദ്യലഹരിയിലായതിനാൽ ഒന്നും ഓർമയില്ലെന്ന് അശ്വിൻ പറഞ്ഞതായി പൊലീസ് പറഞ്ഞു.
വീണപ്പോഴുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ജയമോഹന്‍ തമ്പിയെ അശ്വിന്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെതുടർന്ന് മൂർച്ചയില്ലാത്ത ആയുധം കൊണ്ട് അച്ഛെൻറ നെറ്റിക്ക് അടിച്ചെന്നും പൊലീസ് പറയുന്നു. നെറ്റി പൊട്ടി രക്തം വാർന്നാണ് തമ്പി മരിച്ചതെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അശ്വിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമൊപ്പം മദ്യപിച്ച അയൽക്കാരനും കസ്റ്റഡിയിലുണ്ട്.
തിങ്കളാഴ്ച രാവിലെ മണക്കാട് മുക്കോലക്കൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് ദുർഗന്ധം പടർന്നതിനെത്തുടർന്ന് വീടിന് മുകളിൽ വാടകക്ക് താമസിക്കുന്നവർ നടത്തിയ പരിശോധനയിലാണ് ഹാളിൽ മരിച്ചനിലയിൽ ജയമോഹൻ തമ്പിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.