ജയപ്രകാശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
text_fieldsഗുരുവായൂര്‍: ക്ഷേത്രം മേല്‍ശാന്തിയായി ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയില്‍ ജയപ്രകാശന്‍ നമ്പൂതിരിയെ (52) തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതല്‍ ആറ് മാസമാണ് കാലാവധി. ആദ്യമായാണ് ഇദ്ദേഹം ഗുരുവായൂരില്‍ മേല്‍ശാന്തിയാവുന്നത്.
ഇത്തവണ 40 പേരാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത്. 39 പേരെ തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചക്കെത്തിയ 36 പേരും യോഗ്യത നേടി. ഈ പേരുകള്‍ ഉള്‍പ്പെടുത്തി ഉച്ചപൂജക്ക് ശേഷം ഇപ്പോഴത്തെ മേല്‍ശാന്തി ശങ്കരനാരായണപ്രമോദ് നമ്പൂതിരി വെള്ളിക്കുംഭത്തില്‍നിന്ന് നറുക്കെടുത്തു.
12 ദിവസത്തെ ഭജനത്തിന് ശേഷം സെപ്റ്റംബര്‍ 30ന് രാത്രി അത്താഴപൂജക്ക് ശേഷം പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും. ഒറ്റപ്പാലം വെസ്റ്റ് ഇന്‍ഡ് നഗര്‍ ബ്രാഞ്ച് പോസ്റ്റ് ഓഫിസില്‍ പോസ്റ്റ് മാസ്റ്ററായ ജയപ്രകാശന്‍ നമ്പൂതിരി ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ ശിവക്ഷേത്രത്തിലെ ശാന്തിയാണ്. തെക്കേപ്പാട്ട് മനയില്‍ പരേതനായ നാരായണന് നമ്പൂതിരിയുടെയും പാര്‍വതീദേവി അന്തര്ജനത്തിെൻറയും മകനാണ്. ഭാര്യ: വിജി (അധ്യാപിക). മകന്: പ്രവിജിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.