ജയരാജനും ശ്രീമതിക്കും താക്കീത്- യെച്ചൂരി
text_fieldsന്യൂഡൽഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സി.പി.എം കേന്ദ്രകമ്മറ്റിയുടെ താക്കീത്. സംസ്ഥാന കമ്മിറ്റിയുടെയും ആരോപണ വിധേയരായ നേതാക്കളുടെയും കത്തിെൻറ അടിസ്ഥാനത്തിൽ ഇരുവരെയും താക്കീത് ചെയ്യാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ജയരാജനും ശ്രീമതിയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതായും യെച്ചൂരി വെളിപ്പെടുത്തി.
പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ ഇ.പി ജയരാജെൻറ സഹോദരെൻറ മരുമകൾ ദീപ്തി നിഷാദ് എന്നിവരുടെ നിയമനങ്ങളാണ് വിവാദമായത്. വിവാദങ്ങളെ തുടർന്ന് കെ.എസ്.ഐ.ഇ.യുടെ എം.ഡിയായി സുധീര്‍ നമ്പ്യാരെ നിയമിച്ച നടപടി റദ്ദാക്കുകയും കേരളാ ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് ദീപ്തി നിഷാദ് രാജിവെക്കുകയുമായിരുന്നു.
വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇ.പി ജയരാജൻ വ്യവസായ മന്ത്രി സ്ഥാനം രാജിവെച്ചു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സ്ഥാനചലനത്തിനും കാരണമായത് ബന്ധുനിയമന വിവാദമായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
Read more at: http://www.mathrubhumi.com/news/kerala/ep-jayarajan-pk-sreemathi-cpim-central-committee-1.1879722
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.