Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയസൂര്യയുടെ...

ജയസൂര്യയുടെ മുൻകൂർജാമ്യ ഹരജികൾ 23ലേക്ക്​ മാറ്റി

text_fields
bookmark_border
jayasurya 98987
cancel

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ ര​ണ്ട്​ മു​ൻ​കൂ​ർ​ജാ​മ്യ ഹ​ര​ജി​ക​ളും ഈ ​മാ​സം 23ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ‘പി​ഗ്‌​മാ​ൻ’ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ​വെ​ച്ച് ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ടു​ത്ത​താ​ണ്​ ഒ​രു കേ​സ്. ആ​ദ്യം ക​ര​മ​ന പൊ​ലീ​സെ​ടു​ത്ത കേ​സ് പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലേ​ക്കും തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഷ​നി​ലേ​ക്കും കൈ​മാ​റി. സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​നി​ടെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ൽ ക​ന്റോ​ൺ​മെ​ന്റ്‌ പൊ​ലീ​സ്‌ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ്​ ​മ​റ്റൊ​രു കേ​സ്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, സ്ത്രീ​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നീ വ​കു​പ്പു​ക​ളാ​ണ്​ ജ​യ​സൂ​ര്യ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

ര​ണ്ട്​ ഹ​ര​ജി​ക​ളി​ലും ജാ​മ്യ​ത്തെ എ​തി​ർ​ത്ത്​ സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നു​ണ്ടെ​ന്ന്​ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റി​സ്​ സി.​എ​സ്. ഡ​യ​സ്​ മാ​റ്റി​യ​ത്. ന​ടി​യു​ടെ പ​രാ​തി സാ​ങ്ക​ൽ​പി​കം മാ​ത്ര​മാ​ണെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bail pleajayasurya
News Summary - Jayasuriya's anticipatory bail pleas were adjourned to 23
Next Story