ജയസൂര്യയുടേത് ജാമ്യം കിട്ടാവുന്ന കുറ്റം; മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യ ഹരജികളും ഹൈകോടതി തീർപ്പാക്കി. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ജയസൂര്യക്കെതിരെ ചുമത്തിയ വകുപ്പുകൾ സംഭവം നടന്നതായി പറയുന്ന കാലയളവിൽ ജാമ്യം കിട്ടാവുന്ന കുറ്റകൃത്യമായിരുന്നതിനാൽ മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
‘പിഗ്മാൻ’ സിനിമയുടെ ലൊക്കേഷനിൽ വെച്ച് കയറിപ്പിടിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിലാണ് ഒരു കേസ്. 2012-13 കാലയളവിലാണ് സംഭവം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കടന്നു പിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മറ്റൊരു കേസ്. 2008 ജനുവരി ഏഴിനായിരുന്നു ഇത്.
ഒമർ ലുലുവിന്റെ ഇക്കാല മുൻകൂർ ജാമ്യം നീട്ടി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യ കാലാവധി ഹൈകോടതി നീട്ടി. ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യ ഹരജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ പത്ത് വരെയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ജാമ്യവും നീട്ടിയത്. പുതിയ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മയക്കു മരുന്ന് ചേർത്ത മദ്യം നൽകി അബോധാവസ്ഥയിൽ പീഡിപ്പിച്ചെന്നാണ് പരാതി. എന്നാൽ, ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് മുൻകൂർ ജാമ്യ ഹരജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.