ജിഷ എലിസബത്തിന് ജെ.സി.ഒ.ജി.ടി മാധ്യമ ഫെലോഷിപ്
text_fieldsജിഷ എലിസബത്ത്
തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായ ജേണലിസം സെന്റർ ഓൺ ഗ്ലോബൽ ട്രാഫിക്കിങ് (ജെ.സി.ഒ.ജി.ടി) ഏർപ്പെടുത്തിയ മാധ്യമ ഫെലോഷിപ് ‘മാധ്യമം’ തിരുവനന്തപുരം ബ്യൂറോ സീനിയർ റിപ്പോർട്ടർ ജിഷ എലിസബത്തിന്. ‘മനുഷ്യക്കടത്തും മനുഷ്യാവകാശവും’ എന്ന വിഷയത്തിലാണ് ഫെലോഷിപ്. യു.എസ് കോൺസുലേറ്റിന്റെ സഹകരണത്തോടെ കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിൽ ത്രിദിന പരിശീലനം, മനുഷ്യക്കടത്ത് അതിജീവിതരുമായി സംവദിക്കുന്ന ഫീൽഡ് വിസിറ്റ്, ആറു മാസം ഓൺലൈൻ പരിശീലനം, 20,000 രൂപ സ്റ്റോറി ഗ്രാന്റ്, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങിയതാണ് ഫെലോഷിപ്.
സംസ്ഥാന പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഡോ. അംബേദ്കർ മാധ്യമ പുരസ്കാരം, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഗ്രീൻ റിപ്പോർട്ടർ പുരസ്കാരം, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദ പുരസ്കാരം, നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ നാഷനൽ മീഡിയ അവാർഡ്, അമേരിക്ക ആസ്ഥാനമായ ഏർത് ജേണലിസം നെറ്റ് വർക്കിന്റെ ഏഷ്യ പസഫിക് മാധ്യമ ഫെലോഷിപ്, റിന്യൂവബിൾ എനർജി ഫെലോഷിപ്, എറണാകുളം പ്രസ്ക്ലബിന്റെ ലീല മേനോൻ അവാർഡ്, മീഡിയ അക്കാദമി ഫെലോഷിപ്, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ബെസ്റ്റ് ബഡിങ് ജേണലിസ്റ്റ് അവാർഡ് എന്നിവയും ജിഷ നേടിയിട്ടുണ്ട്. ഭർത്താവ് : ജോൺ ആളൂർ. മകൾ: ഇതൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.